Connect with us

Hi, what are you looking for?

Film News

ഷാരൂഖിന്റെ ജവാനിൽ അല്ലു അർജുനും?

പത്താൻ എന്ന സൂപ്പർഹിറ്റിന് ശേഷം ഷാരൂഖ് ചിത്രമായ ജവാൻ. അണിയറയിൽ ഒരുങ്ങുകയാണ്. അറ്റ്‌ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. നയൻ താരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമ കൂടിയാണ് ജവാൻ. സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും സിനിമയുടെ അപ്‌ഡേറ്റ് പെട്ടന്ന വൈറലാവാറുണ്ട്.

ഇപ്പോഴിത ചിത്രത്തെ സംബന്ധിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കാമിയോ റോളിൽ എത്തിയേക്കുമെന്നാണ് പുതിയ അപ്‌ഡേറ്റ് . അതിഥി വേഷം ചെയ്യാൻ അറ്റ്‌ലി അല്ലു അർജുനെ സമീപിച്ചുവെന്നാണ് സിനിമ വാർത്തകൾ വരുന്ന ലെറ്റ്‌സ് സിനിമ ട്വിറ്റർ അക്കൗണ്ടിലുടെ അറിയിക്കുന്നത്.

2023 ജൂൺ 2ന് ജവാൻറെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.ചിത്രത്തിൽ ഷാരൂഖ് ഖാൻ ഡബിൾ റോളിൽ എത്തുന്ന എന്നാണ് വിവരം.സാന്യ മൽഹോത്രയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൻറെ ആക്ഷൻ കൊറിയോഗ്രഫറാണ്. കഴിഞ്ഞ ദിവസം സിനിമയുടെ സെറ്റിൽ ഷാരൂഖ് ജോയിൻ ചെയ്തിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി ജവാൻ എത്തുമെന്നാണ് അറിയുന്നത്

 

You May Also Like