Connect with us

Hi, what are you looking for?

Film News

സുമംഗലിയും ജോഷിയും; പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ടീസര്‍

gold-teaser-released
gold-teaser-released

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ഗോള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘ഗോള്‍ഡ്’.എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയന്‍താര എത്തുന്നത്. ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://www.facebook.com/alphonseputhren/posts/pfbid02Wsrtqn6ZfgvgfZfnuMRDQ1sk67QptrXV24TKFaPqxZYpuwE4CBadc5VJ8Jgaz53jl

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഗോള്‍ഡിന്റെ നിര്‍മ്മാണം. ഗോള്‍ഡ് വേറെ ഒരു ടൈപ്പ് സിനിമയാണ് എന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത ചിത്രമാണ് എന്നും അല്‍ഫോന്‍സ് മുന്‍പ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്.

You May Also Like