Connect with us

Hi, what are you looking for?

Film News

അമിത് ചക്കാലക്കൽ നായകനാവുന്ന തേരിന്റെ റിലീസ് പ്രഖ്യാപിച്ചു

അമിത് ചക്കാലക്കൽ നായകനാവുന്ന പുതിയ സിനിമയായണ് തേര്. ആക്ഷൻ ത്രില്ലെർ ചിത്രമായ തേര് എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. തേര് ജനുവരി 6ന് തിയറ്ററുകളിലെത്തും. ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലക്കൽ എസ് ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് തേര്.


അമിത് ചക്കാലക്കലിനെ കൂടാതെ കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘തേര്, ദ വൺ ഇൻ ദ കോർണർ’ എന്ന ടാഗ് ലൈനോടു കൂടി പുറത്തിറങ്ങിയ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബ്ലൂ ഹിൽ ഫിലിംസിൻറെ ബാനറിൽ ജോബി.പി.സാം നിർമ്മിച്ച സിനിമയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയത്. സിനിമയുടെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് നടന്നത്.ടി ഡി ശ്രീനിവാസാണ് സിനിമയുടെ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നത്.

You May Also Like