Connect with us

Hi, what are you looking for?

Film News

ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല..! അമൃതയുടെ നേട്ടത്തില്‍ സന്തോഷം അറിയിച്ച് വന്‍ താരനിര

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായര്‍.. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ കടന്നാണ് താരം താന്‍ ഇഷ്ടപ്പെട്ട ജീവിതം നേടിയെടുത്തത്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷം ഇരട്ടിയാക്കാന്‍ അമൃതയ്‌ക്കൊപ്പം ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. പുത്തന്‍ കാറ് വാങ്ങിയ സന്തോഷമാണ് താരം തന്റെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.ചിങ്ങം 1 ന്റെ ഈ ശുഭദിനത്തില്‍ എല്ലാവരുമായും എന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.. എന്ന് പറഞ്ഞാണ് താരം ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്…

എന്റെ സ്വപ്ന സാക്ഷാത്കാര നിമിഷമാണ് ഇതെന്ന് അമൃത പറയുന്നു. ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല…സത്യസന്ധമായി പറഞ്ഞാല്‍ എല്ലാം ഉപേക്ഷിക്കുന്നതിനെ കുറിച്ച് പലതവണ ചിന്തിച്ചു എന്നാണ് അമൃത കുറിച്ചിരിക്കുന്നത്. എന്നാല്‍ എനിക്ക് ചുറ്റുമുള്ള ദയയുള്ള ആത്മാക്കള്‍ക്ക് നന്ദി അവര്‍ കൂടെ നിന്നു, പ്രത്യേകിച്ച് എന്റെ അമ്മ.. അമ്മ എന്നോട് പറഞ്ഞു എന്നില്‍ വിശ്വസിക്കാനും കഠിനാധ്വാനം ചെയ്യാനും അത് തീര്‍ച്ചയായും ഫലം ചെയ്യും എന്ന് ..

അത് എന്താണ് ചെയ്തതെന്ന് ഊഹിക്കുക. ..എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ നന്ദിയുള്ളവളാണ്, ഞാന്‍ എന്നെക്കുറിച്ച് അഭിമാനിക്കുന്നു …ഇത് ഭാവിയില്‍ ഞാന്‍ നേടാന്‍ പോകുന്ന വലിയ നേട്ടങ്ങളുടെ തുടക്കമാകട്ടെ..

എന്നും അമൃത പുതിയ കാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.. താരത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നിരവധി മിനിസ്‌ക്രീന്‍ താരങ്ങളാണ് എത്തുന്നത്. പാര്‍വ്വതി കൃഷ്ണ, ഡിംപല്‍ ഭാല്‍, മേഘ മാത്യു, ഷിയാസ് കരീം എന്നിവരെല്ലാം അമൃതയുടെ ഈ നേട്ടത്തില്‍ സന്തോഷം അറിയിച്ച് എത്തുന്നുണ്ട്.

You May Also Like