Connect with us

Hi, what are you looking for?

Film News

പിതാവിന്റെ ശവമഞ്ചം ചുമന്ന് ബോളിവുഡ് നടി അന്‍കിത, വീഡിയോ

അന്തരിച്ച പിതാവിന്റെ ശവമഞ്ചം ചുമന്ന് ബോളിവുഡ് നടി അന്‍കിത ലോഖന്‍ഡേ. ശനിയാഴ്ചയായിരുന്നു അന്‍കിത ലോഖന്‍ഡേയുടെ അച്ഛന്‍ ശശികാന്ത് ലോഖന്‍ഡേ മരണപ്പെട്ടത്. 68 വയസിലായിരുന്നു മരണം.

മുംബൈയില്‍ വച്ചായിരുന്ന ശശികാന്ത് അന്തരിച്ചത്. സംസ്‌കാരത്തിനു കൊണ്ടുപോകുമ്പോള്‍ അച്ഛന്റെ ശവമഞ്ചം ചുമക്കുന്ന നടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാവുന്നത്.

നിറകണ്ണുകളോടെ അച്ഛന്റെ ശവമഞ്ചം തോളിലേറ്റുന്ന താരമാണ് വീഡിയോയിലുള്ളത്. അന്‍കിതയ്ക്കൊപ്പം ഭര്‍ത്താവ് വിക്കി ജെയിനുമുണ്ടായിരുന്നു. സിനിമാലോകത്തുനിന്നും അര്‍തി സിങ്, ശ്രദ്ധ ആര്യ, ഓംകാര്‍ കപൂര്‍, രാജേഷ് ഖട്ടര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

ആരാധകലോകവും താരത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു. പെണ്‍കുട്ടികള്‍ ശവമഞ്ചം ചുമക്കാറില്ല, അതുകൊണ്ട് കൂടിയാണ് അന്‍കിതയുടെ വീഡിയോ ശ്രദ്ധേയമായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

You May Also Like