Connect with us

Hi, what are you looking for?

Film News

‘പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറഞ്ഞത്, ”അയ്യോ, നിന്റെ സാരി അഴിഞ്ഞു പോയി” അനു സിതാര

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുസിതാരയെ. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്. എട്ടാം ക്ലാസ്സ് മുതല്‍ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിചേര്‍ന്നത് കലോത്സവവേദികളിലൂടെയാണ്. പൊട്ടാസ് ബോംബിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അനു ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു.

അതിനുശേഷം ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായന്‍സ്, സര്‍വോപരി പാലക്കാരന്‍, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ അനു സിതാര മികച്ച അഭിനയം കാഴ്ചവെച്ചു. അനുവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ അനു വനിതയ്ക്ക് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. സാരി ഉടുക്കാനും ഉടുത്തു കാണാനും ഒരുപാടിഷ്ടമാണെന്ന് അനു പറയുന്നു.

‘സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാടിഷ്ടമാണ്. എന്റെ കയ്യില്‍ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. കാണുന്നവരെല്ലാം അനു എ പ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ട്. അങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാവാം ആ തോന്നല്‍ വന്നത്.
സാരിയുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത ഓര്‍മ ഉണ്ട്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തില്‍ ചേരുന്നത്. യൂണിഫോം സാരിയാണ്. താഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാന്‍ എനിക്ക് അറിയില്ലായിരുന്നു.

ആ ഞാന്‍ ആദ്യ ദിവസം സീനിയേഴ്‌സ് പഠിപ്പിച്ചു തന്നതു പോലെ സാരിയുടുത്ത് ക്ലാസിലേക്കു പോകുന്നു. ക്ലാസ് കഴിഞ്ഞു. ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറഞ്ഞു, ”അയ്യോ, നിന്റെ സാരി അഴിഞ്ഞു പോയി”. നോക്കുമ്പോള്‍ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളതു കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന ആ സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റയോട്ടം. പക്ഷേ, അന്നു രാത്രി ഞാന്‍ വൃത്തിയായി സാരിയുടുക്കാന്‍ പഠിച്ചു.’ അനു പറഞ്ഞു.

You May Also Like