Connect with us

Hi, what are you looking for?

Film News

നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും വീണ്ടും ഒന്നിക്കുന്നു; ’18 പേജെസ്’ ട്രെയ്‌ലര്‍

നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ’18 പേജെസ്’. ചിത്രത്തിന്റെ തിയറ്ററിക്കല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘കാര്‍ത്തികേയ 2’ എന്ന സിനിമയ്ക്ക് ശേഷം നിഖില്‍ സിദ്ധാര്‍ഥയുടെ നായികയായി വീണ്ടും എത്തുകയാണ് അനുപമ. പല്‍നാട്ടി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ ചിമ്പു ആലപിച്ച ഒരു ഗാനവും ഉണ്ടാകും. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നവീന്‍ നൂലി ചിത്രസംയോജനം. ചിത്രം ഡിസംബര്‍ 23നാണ് തിയേറ്ററുകളിലെത്തുന്നത്.

അതേസമയം അനുപമ പരമേശ്വരന്‍ നായികയായി ഒട്ടേറെ ചിത്രങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും റിലീസ് കാത്തിരിക്കുന്നതും. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ‘ബട്ടര്‍ഫ്‌ലൈ’ എന്ന ചിത്രം അനുപമ പരമേശ്വരന്‍ നായികയായി പ്രദര്‍ശനത്തിന് എത്താനുണ്ട്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം ഡിസംബര്‍ 29ന് ഡയറക്ട് റിലീസ് ചെയ്യും. രവി പ്രകാശ് ബോദപതി, പ്രസാദ് തിരുവല്ലൂരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജനറേഷന്‍ നെക്സ്റ്റ് മൂവിസാണ് ചിത്രത്തിന്റെ ബാനര്‍. നാരായണയാണ് ‘ബട്ടര്‍ഫ്‌ലൈ’ ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പാഞ്ചജന്യ പൊത്തരാജുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ജയം രവി നായകനായ ‘സൈറണി’ലും അനുപമ പരമേശ്വരന് പ്രധാനപ്പെട്ട ഒരു വേഷമുണ്ട്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

You May Also Like