Connect with us

Hi, what are you looking for?

Film News

പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെ ‘വിവാഹ ഫോട്ടോ’; പിന്നിലെ ‘രഹസ്യം’ അറിഞ്ഞിട്ടും ആരാധകർക്ക് ഒന്നേ പറയാനുള്ളൂ..!

ബാഹുബലിയും ദേവസേനയും… ഭാഷകൾക്ക് അതീതമായി ആരാധകരുടെ പ്രിയപ്പെട്ടവരാണ് ഈ കഥാപാത്രങ്ങൾ. ബാഹുബലിയായും ദേവസേനയായും വേഷമിട്ട നടൻ പ്രഭാസും അനുഷ്‍ക ഷെട്ടിയും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകൾ പല തവണ പുറത്ത് വന്നിരുന്നു. എന്നാൽ, തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും അത്തരം വാർത്തകളോട് പ്രതികരിച്ചത്. ഇപ്പോൾ പ്രഭാസിന്റെയും അനുഷ്‍കയുടെയും എഐ ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കൃത്രിമമായിട്ടുണ്ടാക്കിയ വിവാഹ ഫോട്ടോകൾ ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. നടൻ പ്രഭാസിന്റെയും അനുഷ്‍ക ഷെട്ടിയുടെയും മകൾ എന്ന പേരിലും ആരാധകരിൽ ചിലർ കൃത്രിമമായി ഫോട്ടോയുണ്ടാക്കിയിട്ടുണ്ട്. ഇരുവരും വിവാഹം കഴിക്കണമെന്ന് നിരവധി ആരാധകരാണ് ആവശ്യപ്പെടുന്നത്. അതേസമയം, മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി എന്ന ചിത്രമാണ് ഒടുവിൽ അനുഷ്കയുടെതായി പുറത്ത് വന്നത്. മഹേഷ് ബാബുവാണ് സംവിധായകൻ.

ജവാന്റെ കുതിപ്പിലും അനുഷ്‍കയുടേതായി എത്തിയ ചിത്രം മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി 50 കോടി ക്ലബിൽ എത്തിയിരുന്നു. നവീൻ പൊലിഷെട്ടിയായിരുന്നു നായകനായി എത്തിയത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ പുതിയ ചിത്രം സലാറാണ്. പ്രശാന്ത് നീലാണ് സംവിധായകൻ. ഡിസംബർ 22നാണ് റിലീസ്. ശ്രുതി ഹാസനാണ് നായിക. ഹൊംബാലെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് പ്രഭാസ് നായകനാകുന്ന സലാർ നിർമിക്കുന്നത്.

You May Also Like