Connect with us

Hi, what are you looking for?

Film News

നല്ല ചിത്രങ്ങള്‍ നല്ല ഓര്‍മകള്‍!!! ഓരോ സ്ഥലത്തിനും ചേരുന്ന വസ്ത്രമാണ് ധരിക്കാറുള്ളത്- അപര്‍ണ

അവതാരകന്‍ ജീവ ജോസഫും ഭാര്യയും മോഡലുമായ അപര്‍ണ തോമസും സെലിബ്രിറ്റി താരങ്ങളാണ്. രണ്ട് പേരും അവതരണ രംഗത്തിലൂടെ ആരാധകരെ ഉണ്ടാക്കിയവരാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. നിരവധി ആരാധകരുണ്ട് ജീവയ്ക്കും അപര്‍ണയ്ക്കും.

കിട്ടുന്ന അവധികള്‍ യാത്രകളിലൂടെ അടിച്ചുപൊളിക്കുന്നവരാണ് ദമ്പതികള്‍. ഫോട്ടോഷൂട്ടുകളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ബീച്ചുകളോടാണ് തനിക്ക് താല്‍പര്യമെന്ന് അപര്‍ണ പറയുന്നു.

പക്ഷേ, ജീവയ്ക്ക് കുറച്ച് ‘പച്ചപ്പും ഹരിതാഭ’യും ഒക്കെയാണ് താത്പര്യം.
കാടും മൃഗങ്ങളും ഒക്കെയുള്ള ഇടങ്ങളോടാണ് പ്രിയം. അതുകൊണ്ട് ജീവയോടൊപ്പം സൗത്ത് ആഫ്രിക്കയില്‍ പോകണം എന്നതാണ് സ്വപ്‌നമെന്നും അപര്‍ണ പറയുന്നു.

തങ്ങള്‍ക്കിടയിലെ മികച്ച സഞ്ചാരി ഞാന്‍ തന്നെയാണ്. യാത്ര പോകാനുള്ള സ്ഥലം തീരുമാനിക്കുന്നതും ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതുമെല്ലാം ഒരുമിച്ചാണെങ്കിലും പിന്നീടുള്ള പ്ലാനിങ്ങെല്ലാം നടത്തുന്നത് താന്‍ തന്നെയാണെന്നും അപര്‍ണ പറയുന്നു.

ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിന്ന് പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. വസ്ത്രധാരണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. പോകുന്ന സ്ഥലത്ത് ഏത് വേഷം ധരിച്ച് നിന്നാല്‍ കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താനാകും എന്നാണ് ആദ്യം നോക്കാറ്. അത് അനുസരിച്ചാണ് ലഗേജ് പാക്കിങ്. ജീവയ്ക്ക് ഡ്രസ്സിങ്ങില്‍ അത്ര ശ്രദ്ധയില്ല, ഏറെകുറേ എന്റെ ഡ്രസിനോട് ചേര്‍ന്നുപോകുന്ന വസ്ത്രമാണ് ധരിക്കാന്‍ ശ്രദ്ധിക്കാറ്. നല്ല ചിത്രങ്ങള്‍ യാത്രയുടെ നല്ല ഓര്‍മകളാണ്, അതുകൊണ്ട് പരമാവധി മനോഹരമാക്കുക എന്നേ കരുതാറുള്ളൂ.

You May Also Like