Connect with us

Hi, what are you looking for?

Film News

‘സത്യം പറഞ്ഞാല്‍ ഈ ഒരൊറ്റ സിനിമ കൊണ്ട് തന്നെ എന്നെ ഫാനാക്കി കളഞ്ഞു’

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ‘അടി’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സജീവ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം അവതരിപ്പിക്കുന്നത്. ഗീതിക എന്നാണ് അഹാനയുടെ കഥാപാത്രത്തിന്റെ പേര്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സത്യം പറഞ്ഞാല്‍ ഈ ഒരൊറ്റ സിനിമ കൊണ്ട് തന്നെ എന്നെ ഫാനാക്കി കളഞ്ഞു’ എന്നാണ് ആര്യ എം പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അഹാന കൃഷ്ണ അഭിനയിച്ച സിനിമകളില്‍ പലതും ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ട്..
അതില്‍ ഏറ്റവും ബെസ്റ്റ് എന്ന് തോന്നിയിട്ടുള്ളത് ലൂക്ക ആണ്.??
എന്നാല്‍ ഇന്നലെ അടി എന്ന സിനിമ കണ്ടു.
സത്യം പറഞ്ഞാല്‍ ഈ ഒരൊറ്റ സിനിമ കൊണ്ട് തന്നെ എന്നെ ഫാനാക്കി കളഞ്ഞു.
എന്തൊരു പെര്‍ഫോമന്‍സാണ് ഇവര്‍ പടത്തില്‍ ചെയ്ത് വച്ചേക്കുന്നത്..
ഗീതിക എന്ന ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അതിന്റെ അങ്ങേയറ്റം പെര്‍ഫെക്ഷനോടെ തന്നെ ചെയ്ത് വച്ചിട്ടുണ്ട് അഹാന…
സെക്കന്റ് ഹാഫിലും ക്ലൈമാക്‌സിലുമൊക്കെ ഷൈന്‍ ടോം ചാക്കോയെ വരെ വെല്ലുന്ന രീതിക്ക് ആയിരുന്നു ആഹാനയുടെ പെര്‍ഫോമന്‍സ്..??
പൊതുവെ ഇപ്പോഴത്തെ mollywood industry നോക്കുകയാണെങ്കില്‍ സ്‌ക്രീന്‍ പ്രെസെന്‍സുള്ള നായികമാര്‍ വളരെ കുറവാണ്. എന്നാല്‍ അഹാനയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എടുത്തു പറഞ്ഞെ മതിയാകൂ…
ചന്ദ്രോല്‍സവത്തില്‍ പറയുന്ന പോലെ ‘തവള കണ്ണി ‘ എന്നും ‘മാനത്ത് കണ്ണി’ എന്നുമൊക്കെ ചെല്ലപ്പേരായിട്ടല്ല ഇരട്ടപേരായിട്ടാണ് അഹാനയെ പണ്ട് പലരും വിളിച്ച് കളിയാക്കിയിട്ടിട്ടുള്ളത്.. എന്നാല്‍ അവരുടെ ആ കണ്ണുകള്‍ തന്നെയാണ് അവരുടെ സൗന്ദര്യം??
സ്‌ക്രീനിലിങ്ങനെ നോക്കിയിരിക്കാന്‍ തന്നെ ഒരു പ്രത്യേക ചേലാണ്. ??
അടി എന്ന ഈ ഒരൊറ്റ സിനിമ മതി അഹാന എന്ന നടിയുടെ കാലിബര്‍ എത്രത്തോളമുണ്ടെന്ന് മനസിലാക്കാന്‍..
ചുരുക്കം ചില സിനിമകള്‍ മാത്രം ചെയ്ത് ഒതുങ്ങി പോകേണ്ട നടിയല്ല അഹാന..
ഒരുപക്ഷെ മഞ്ചു വാര്യരെയൊക്കെ പോലെ കാലാകാലങ്ങള്‍ മലയാള സിനിമയില്‍ ചുവടുറപ്പിക്കാനുള്ള എല്ലാ അര്‍ഹതയുമുള്ള നടി തന്നെയാണ്..

ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

You May Also Like