Connect with us

Hi, what are you looking for?

Film News

ആസിഫ് അലിയുടെ കൂമൻ ഒടിടിയിലെത്തി!

ജീത്തു ജോസഫ് ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ത്രില്ലർ ചിത്രം കൂമൻ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ആമസോൺ പ്രൈമാണ്. ഡിസംബർ ഒന്ന് മുതലാണ് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചത്.തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം നേടിയ സിനിമ ഒരു മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തിയത്.


മോഷ്ണ കേസും അതിന്റെ അന്വേഷണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൂമൻറെ പ്രമേയം.ആസിഫ് അലി ചിത്രത്തിൽ എത്തിയത് ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് കൂമൻ നിർമ്മിച്ചത്.

കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.കൃഷ്ണകുമാറും ജീത്തു ജോസഫും ഒന്നിച്ച രണ്ടാമത്തെ ചിത്രമാണ് കൂമൻ.രഞ്ജി പണിക്കർ, മേഘനാഥൻ, ബാബുരാജ്, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ,ഹന്നാ രജി കോശി എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ദി നൈറ്റ് റൈഡർ’ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്ലൈൻ.വിഷ്ണു ശ്യാം ആണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

You May Also Like