Connect with us

Hi, what are you looking for?

Film News

ആസിഫ് അലിയുടെ മകനും ചില്‍ ആണ്..!! അച്ഛന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ച് ആദം…!

മലയാള സിനിമയുടെ മുന്‍നിര യുവ താരങ്ങളില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ആസിഫ് അലി. വര്‍ഷങ്ങളായി സിനിമാ രംഗത്ത് തിളങ്ങുന്ന താരം, സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. നടന്‍ ബാലു വര്‍ഗീസിന്റ വിവാഹത്തിനെല്ലാം കുടുംബത്തോടെ വന്ന് അടിച്ച് പൊളിച്ച് ആഘോഷിക്കുന്ന ആസിഫ് അലിയെ പ്രേക്ഷകര്‍ കണ്ടതാണ്. ഇത്തവണ നടന്‍ ഗണപതിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങളാണ് ആസിഫ് പങ്കുവെയ്ക്കുന്നത്.

https://www.instagram.com/p/CbIZRaLv5fQ/?utm_source=ig_web_copy_link

മില്യണ്‍ ഡോളര്‍ ചിത്രം എന്ന് കുറിച്ചുകൊണ്ട് ആസിഫ് പങ്കുവെച്ച സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ പക്ഷേ തിളങ്ങുന്നത് മറ്റൊരു കുട്ടിത്താരമാണ്. അത് മറ്റാരുമല്ല അച്ഛന്റെ കൂട്ടുകാര്‍ക്കൊപ്പം ചില്‍ ചെയ്യാന്‍ വന്ന് ആസിഫ് അലിയുടെ മകന്‍ ആദം ആണ്. തന്റെ ചങ്ങാതിമാരായ അര്‍ജുനും ഗണപതിയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള മകന്‍ ആദമിന്റെ ഒരു ചിത്രമാണ് ആസിഫ് ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/COzO3xGM5F7/?utm_source=ig_web_copy_link

”ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യുന്ന മൈ ബോയ്,” എന്നാണ് ആസിഫ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിയ്ക്കുന്നത്. ആസിഫ് അലിയുടെ മക്കളുടെ ഫോട്ടോകളും വീഡിയോകളും മുന്‍പും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്തിട്ടുണ്ട്. ഗണപതിയുടെ പിറന്നാളാഘോഷത്തിനിടെ പകര്‍ത്തിയതാണ് ഈ ചിത്രം.

ഷൂട്ടിംഗ് തിരക്കുകള്‍ കാരണം പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ആസിഫ് വീഡിയോ കാളിലെത്തിയാണ് ആഘോഷങ്ങളുടെ ഭാഗമായത്.അടുത്തിടെ സൂപ്പര്‍ഹിറ്റായി മാറിയ ‘ജാന്‍ എ മന്‍’ എന്ന ചിത്രത്തിലും ഈ സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്നു.

 

You May Also Like