Connect with us

Hi, what are you looking for?

Film News

‘എന്തായിത് ഗുണ്ടായിസമോ? ഗുണ്ടായിസമല്ല, കമ്മ്യൂണിസമാ’- കൊത്ത് ട്രെയിലര്‍

ആസിഫ് അലി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയിൽ ഒരുക്കിയ ‘കൊത്ത്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്‌ കൊത്ത്. ഷാനു, സുമേഷ് എന്നീ രണ്ടു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചാണ് സിനിമ പുരോ​ഗമിക്കുന്നത്.

ചിത്രം യു/എ സർട്ടിഫിക്കറ്റോടെയാണ് സെൻസർ ചെയ്യപ്പെട്ടത്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുന്നത് ഈസ്റ്റ് കോസ്റ്റ് ആണ്.

നിഖില വിമലാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രഞ്ജിത്തും ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലക്ഷമി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

You May Also Like