Connect with us

Hi, what are you looking for?

Film News

‘എന്തൊക്കെ നെഗറ്റീവ് പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇന്നും ഈ സിനിമ ഹൗസ് ഫുള്‍’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്തൊക്കെ നെഗറ്റീവ് പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇന്നും ഈ സിനിമ ഹൗസ് ഫുള്‍ എന്നാണ് അശ്വിന്‍ അച്ചു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രോമാഞ്ചം കാണാന്‍ വന്നതാ.. പാലക്കാട് പ്രിയദര്‍ശിനി തിയേറ്റര്‍. മാളികപ്പുറം സിനിമ കഴിഞ്ഞു പോകുന്ന ആളുകള്‍. ഇതിനേക്കാള്‍ ആളുകള്‍ ഇതിനകത്തും ??. മിസ്റ്റര്‍ ഉണ്ണി മുകുന്ദന്‍ & വിഷ്ണു ശശിശങ്കര്‍ നിങ്ങള്‍ വിജയിച്ചു കേട്ടോ. എന്തൊക്കെ നെഗറ്റീവ് പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഇന്നും ഈ സിനിമ ഹൌസ് ഫുള്‍ ആണെകില്‍ അത് സമ്മതിച്ചു.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

You May Also Like