Connect with us

Hi, what are you looking for?

Film News

പുഷ്പ 2വിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്!!

വൻ വിജയമായ അല്ലു അർജുൻ സുകുമാർ ചിത്രം പുഷ്പ ഭാഗം ഒരുങ്ങുകയാണ് ആരാധകർ ഏറെ ആകാംഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുകന്നത്. സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പുഷ്പയെ കുറിച്ച് വൻ അപ്‌ഡേറ്റെത്തിയിരിക്കുകയാണ്.


ചിത്രത്തിന്റെ ഓഡിയോ അവകാശം 65 കോടി രൂപയ്ക്ക് വിറ്റുപോയി എന്നതാണ് ആ അപ്‌ഡേറ്റ്. അടുത്തിടെയാണ് ചത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമോ വീഡിയോയും പുറത്ത് വിട്ടത്. വേർ ഈസ് പുഷ്പ എന്ന് ചോദിച്ചു കൊണ്ടുള്ള പ്രമോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേ സമയം ഒന്നാം ഭാഗം എവിടെയാണോ അവസാനിച്ചത് അതിന്റെ ഒരു കണ്ടിന്യൂവിറ്റി എന്ന രീതിയിൽ അല്ല രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്ത്.


സുകുമാർ രചനയും സംവിധാനവും നിർവഹിച്ച പുഷ്പയിൽ അല്ലു അർജുനെ കൂടാതെ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുഷ്പയുടെ ഒന്നാം ഭാഗം സൂപ്പർ ഹിറ്റായിരുന്നു. സിനിമ ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ പ്രദർശനത്തിനെത്തും

 

You May Also Like