Connect with us

Hi, what are you looking for?

Film News

മക്കളെ അമ്മമാര്‍ നോക്കിയാലേ ശരിയാകു….-അജു വര്‍ഗീസിന്റെ ഭാര്യ അഗസറ്റീന

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് അജു വര്‍ഗീസ്. പിന്നീടങ്ങോട്ട് നായകന്റെ നിഴലായും പാരയായുമൊക്കെ അജു മലയാളികളെ ഒരുപാട് ചിരിപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ നിരയില്‍ ഏറ്റവും ശ്രദ്ധേയനായി് അജു മാറി.
അജുവിനെ പോലെതന്നെ അജുവിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാണ്. ഇടയ്‌ക്കൊക്കെ കുടുംബത്തിന്റെ ചിത്രങ്ങളും അജു വര്‍ഗ്ഗീസ് പുറത്തുവിടാറുണ്ട്. 2014 ല്‍ വിവാഹിതനായ താരത്തിന് നാല് മക്കളാണ്. രണ്ട് വര്‍ഷത്തെ ഇടവേളകളിലാണ് നാല് കുഞ്ഞുങ്ങളെക്കിട്ടിയത്. അതേ സമയം കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളും തനിയെ ആണ് ചെയ്യുന്നതെന്ന് തുറന്നു പറയുകയാണ് അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന.

അഗസ്റ്റീനയുടെ വാക്കുകള്‍,

എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്, ഒരാളെ ഏര്‍പ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാരു തന്നെ മക്കളെ വളര്‍ത്തിയാലേ ശരിയാകൂ. സ്നേഹവും പരിചരണവും ഏറെ നല്‍കേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാന്‍ പറ്റുമോ എന്നു ചിന്തിച്ചിട്ടുണ്ട്. അതു സാധിക്കുന്നുണ്ട് എന്നതാണു സത്യം. കുഞ്ഞുങ്ങളുടെ വളര്‍ച്ച അടുത്തറിഞ്ഞുള്ള യാത്ര ഏറെ മനോഹരമാണ്. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളില്‍ വിദ്യാര്‍ഥികളാണ്. സിനിമയിലേതിനേക്കാള്‍ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കള്‍ക്കു കൂടുതലിഷ്ടം. കുഞ്ഞുങ്ങളെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാല്‍ മതി, സ്ട്രെസ്സ് താനേ പൊയ്ക്കൊള്ളും, മക്കള്‍ വലുതാകുമ്പോള്‍ അമ്മ നല്‍കിയ സ്നേഹമൊക്കെ തിരികെ നല്‍കുമോ എന്നൊക്കെ ചിലപ്പോള്‍ ആലോചിക്കാറുണ്ടെന്നും അഗസ്റ്റീന പറയുന്നു.

You May Also Like