Connect with us

Hi, what are you looking for?

Film News

ഭാവനയും റഹ്‌മാനും ഒന്നിക്കുന്നു; ചിത്രത്തിന്റെ പൂജ നടന്നു!

യുവനടി ഭാവനയും റഹ്‌മാനും ഒന്നിക്കുന്നു.റിയാസ് മാറത്ത് രചനയും സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി പ്രൊഡക്ഷൻ 01 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ പൂജ ഇന്ന് ചോറ്റാനിക്കയിൽ വെച്ചി നടന്നു. ഭാവനയും റഹ്‌മാനും നിവവിളക്ക് കൊളുത്തിയാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നിരിക്കുന്നത്.

സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഓന്നും തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത്ത് സാരംഗാണ്. സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് കിരൺദാനാണ്. മ്യൂസിക് ബാസീയം ചിത്രത്തിന്റെ വസ്ത്രലങ്കാരം സമീറ സനീഷ്, ആർട്ട് അരുൺ ജോസ്.

മെയ്ക്ക് അപ് അമൽ ചന്ദ്രൻ,പ്രൊജക്ട് ഡിസൈനർ പ്രണവ് രാജ്, പ്രൊജക്ട് കോ ഓർഡിനേറ്റർ മുഹമ്മദ് ഷാൻ, പ്രൊഡക്ഷൻ കൺട്രാളർ ഡേവിസൺ സിജെ.ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് സിനിമയുടെ അണിയറക്കാർ. അതേ സമയം ഭാവന കേന്ദ്രകഥാപാത്രമായി എത്തുന്ന ഹണ്ട എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമയാണ് ഹണ്ട്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

You May Also Like