Connect with us

Hi, what are you looking for?

Local News

ബസിന്റെ ടയറുകള്‍ക്കടയില്‍ അകപ്പെട്ട് 19കാരന്‍; അത്ഭുതകരമായ രക്ഷപ്പെടലിന്റെ വീഡിയോ

ബൈക്ക് യാത്രികര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് പറയുന്നതിന്റെ കാരണം വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബംഗളൂരു പൊലീസ് ആണ് ഈ അപകട വീഡിയോ പുറത്തുവിട്ടത്. ബൈക്ക് യാത്രികന്‍ തെറിച്ചുവീണ് ബസിന്റെ ടയറുകള്‍ക്കടയിലേക്ക് വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോയില്‍.

‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന്‍ രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്‍.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

പത്തൊമ്പതുകാരനായ അലക്സ് സില്‍വ പെരസ് ആണ് അപകടത്തില്‍പ്പെട്ടത്. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് റൊട്ടി വാങ്ങാന്‍ ബേക്കറിയിലേക്ക് പോകുമ്പോഴാണ് വളവില്‍ ബസ് വരുന്നത് കണ്ടത്. പതറിപ്പോയ ഇയാള്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തെന്നി ബസിനടിയില്‍പ്പെടുകയായിരുന്നു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബെംഗളൂരു പോലീസ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ബെല്‍ഫോര്‍ഡ് റോക്സോയില്‍ തിങ്കളാഴ്ച നടന്ന അപകടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

You May Also Like