Connect with us

Hi, what are you looking for?

Film News

സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; അച്ഛനും മകള്‍ക്കും പരുക്ക്

ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവിന്റെ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പതിനൊന്നുകാരിക്കും പിതാവിനും പരിക്ക്. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. പറമ്പില്‍ കടവ് മഖാമില്‍ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും. അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും സ്‌കൂട്ടറിനു അടിയിലായിപ്പോയി.

ആബിത്തിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്കറ്റത്. എംഎല്‍എയെ കൂട്ടാനായി പോവുകയായിരുന്നു കാര്‍. പരിക്കേറ്റ അച്ഛനേയും മകളേയും എംഎല്‍എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

You May Also Like