Connect with us

Hi, what are you looking for?

Film News

അഭിനയിക്കാന്‍ തയ്യാറാണോ? പദ്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ആളെ ആവശ്യമുണ്ട്

casting call for the new film by cet cinema
casting call for the new film by cet cinema

രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. പി. പദ്മരാജന്റെ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലേക്കാണ് നായികയെ ആവശ്യം. 19നും 22നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ കഴിവ് തെളിയിക്കുന്ന വീഡിയോ ലിങ്കുകള്‍ [email protected] എന്നതിലേക്ക് മെയില്‍ ചെയ്യേണ്ടതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു. വേട്ട, കരിങ്കുന്നം സിക്‌സസേഴ്‌സ് എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ.

അമിത് ചക്കാലയ്ക്കല്‍. ഷമ്മി തിലകന്‍. സാബുമോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. സിഇടി സിനിമസിന്റെ ബാനറില്‍ രാജാശേഖരന്‍ തകഴി ആണ് നിര്‍മ്മിക്കുന്നത്.
ഉടന്‍ ചിത്രീകരണം ആരംഭിക്കും.

You May Also Like