Connect with us

Hi, what are you looking for?

Film News

‘പേരൊന്നു മാറ്റിപ്പിടിച്ചിരുന്നെങ്കില്‍ സിനിമ ചിലപ്പോള്‍ രക്ഷപെട്ടു പോയേനെ’

സിജു വില്‍സണെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വൈദിക വേഷത്തിലാണ് സിജു ചിത്രത്തില്‍ എത്തുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍, എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. സിജു വില്‍സണോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പേരൊന്നു മാറ്റിപ്പിടിച്ചിരുന്നെങ്കില്‍ സിനിമ ചിലപ്പോള്‍ രക്ഷപെട്ടു പോയേനെയെന്നാണ് ചന്തു എസ് ഡി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചില സിനിമകളുണ്ട്, അവയുടെ പേര് ഒന്നുകൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടാതെ, അധികമാരും കാണാതെ പോകുന്നവ. ഇനിയഥവാ ആരെങ്കിലും ശ്രദ്ധിച്ചാല്‍ തന്നെ പേരിന്റെ ജീവനില്ലായ്മ കാരണം കാണാന്‍ താല്പര്യപ്പെടാതെ പോകുന്നവ. ആ സിനിമകളുടെ ലിസ്റ്റില്‍ ഒരെണ്ണം കൂടി – വരയന്‍ – എന്തിനാണ് അങ്ങിനെ പേരിട്ടതെന്ന് സിനിമ കണ്ടുകഴിഞ്ഞിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. ആ പേര് ഒരെണ്ണം കൊണ്ട് മാത്രം കാണാന്‍ തോന്നാതിരുന്നൊരു പടമാണ്, പിന്നെ ഇന്നലെ രണ്ടും കല്‍പ്പിച്ച് കാണാനിരുന്നു…
വരയന്‍ വലിയ മടുപ്പൊന്നുമില്ലാതെ കണ്ടുകൊണ്ടിരിക്കാന്‍ പറ്റിയൊരു സിനിമ ആയിട്ടാണ് തോന്നിയത്. സിജു വില്‍സന്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു, പുള്ളിയുടെ മികച്ച സിനിമകള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ എന്ന് വ്യക്തമാണ്. അല്പസ്വല്പം ഫാന്റസിയും ചേര്‍ത്ത് അവിടവിടെ വിട്ടുകിടക്കുന്ന കുറച്ച് കണ്ണികളും അവഗണിച്ചാല്‍ അത്യാവശ്യം നല്ലൊരു സിനിമയാണ്. കഥയും കഥാപരിസരങ്ങളും ഒക്കെ നന്നായി സെറ്റ് ചെയ്തിട്ടുണ്ട്, എങ്കിലും എവിടെയൊക്കെയോ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നലും ഇല്ലാതില്ല
ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്, ഇനി കണ്ടില്ലെങ്കിലും പ്രത്യേകിച്ച് നഷ്ടം ഒന്നുമില്ല, പക്ഷെ പേരൊന്നു മാറ്റിപ്പിടിച്ചിരുന്നെങ്കില്‍ സിനിമ ചിലപ്പോള്‍ രക്ഷപെട്ടു പോയേനെ എന്നൊരു തോന്നല്‍, അതുകൊണ്ട് റെക്കമെന്‍ഡ് ചെയ്യുന്നു, നേരം കിട്ടുമ്പോള്‍ കാണുക…

ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. തിരക്കഥ ഫാദര്‍ ഡാനി കപ്പൂച്ചിന്‍, ഛായാഗ്രഹണം രജീഷ് രാമന്‍, ചിത്രസംയോജനം ജോണ്‍കുട്ടി, പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, ആര്‍ട്ട് നാഥന്‍ മണ്ണൂര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആല്‍വിന്‍ അലക്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍, മേക്കപ്പ് സിനൂപ് രാജ്, സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ്, കിഷന്‍- രജീഷ്, സൗണ്ട് മിക്‌സ് വിപിന്‍ നായര്‍, കൊറിയോഗ്രഫി സി. പ്രസന്ന സുജിത്ത്.

You May Also Like