Connect with us

Hi, what are you looking for?

Film News

ഛത്രപതി ശിവജിയായി ബോളിവുഡ് താരം അക്ഷയ് കുമാർ, ഫസ്റ്റ് ലുക്ക് പുറത്ത്

വീണ്ടും ചരിത്ര കഥാപാത്രമായി എത്തുകയാണ് ബോളിവുഡ് താരം
അക്ഷയ് കുമാർ.മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജിനെയാണ് അക്ഷയ് കുമാർ ഇത്തവണയെത്തുന്നത്. മഹേഷ് മഞ്ജരേക്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്.അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് ‘വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

അക്ഷയ് കുമാർ ഛത്രപതി ശിവജിയാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമ റലീസ് ചെയ്യുന്നതാണ്. അടുത്ത വർഷം ദീപാവലി റിലീസായിട്ടാണ് വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത് എത്തുക. വസീം ഖുറേഷിയാണ് ചിത്രം നിർമ്മിക്കുന്നത്.

അക്ഷയ് കുമാർ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ
രാം സേതുവാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശർമയാണ് .അക്ഷയ് കുമാർ ചിത്രത്തിൽ പുരാവസ്തു ഗവേഷകനായാണ് അഭിനയിച്ചത്.  ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളായി എത്തിയിരുന്നു. സംവിധായകൻ അഭിഷേക് ശർമയാണ് സിനിമയുടെ തിരക്കഥ എഴുതിയത്.സിനിമയ്ക്ക് തിയറ്ററുകളിൽ അത്ര മികച്ച പ്രതികരണം നേടാൻ കഴിഞ്ഞിരുന്നില്ല

You May Also Like