Connect with us

Hi, what are you looking for?

Local News

അഭിരാമിയെ കടിച്ച അതേ നായയുടെ കടിയേറ്റ പശുവും ചത്തു!!!!

റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ നായയുടെ കടിയേറ്റ പശുവും ചത്തു. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമി ഇന്നാണ് മരണപ്പെട്ടത്. അഭിരാമിയെ കടിച്ച അതേ നായയാണ് പശുവിനെയും കടിച്ചത്.

തെരുവുനായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പൂനൈയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനാഫലത്തിലാണ് സ്ഥിരീകരണം.

ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനിയായ അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ 3 ഡോസ് കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. നാലാമത്തെ കുത്തിവയ്പ്പിന് കാത്തിരിക്കെയാണ് നില വഷളായത്.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും രംഗത്തെത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നും പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക് കടിയേറ്റത്.
പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അഭിരാമിയുടെ മരണകാരണം അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം ആണെന്നാണ് അധികൃതരുടെ വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടായാണ് മരണം സംഭവിച്ചത്.

You May Also Like