Connect with us

Hi, what are you looking for?

Film News

ആരെന്തു പറഞ്ഞാലും ദിലീപേട്ടന്‍ കുറ്റം ചെയ്യില്ല എന്നാണ് വിശ്വാസമെന്ന് ധര്‍മ്മജന്‍

ദിലീപിന് എതിരായ ആരോപണങ്ങള്‍ പോലീസ് തെളിയിക്കട്ടെ. കേസിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എനിക്ക് സ്നേഹം ഇല്ലായ്മയൊന്നും ഇല്ല.എന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപാണ്. എനിക്ക് അദ്ദേഹത്തോട് നന്ദികേട് കാണിക്കാന്‍ സാധിക്കില്ല. ഞാന്‍ എന്നും നന്ദിയുള്ളവന്‍ ആയിരിക്കും, അത്രയേ ഉള്ളൂ. പക്ഷേ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്ന ആത്യന്തികമായ സംഭവവും ഉണ്ട്.

ദിലീപ് ജാമ്യത്തിലിറങ്ങിയപ്പോള്‍ അദ്ദേഹത്തെ കണ്ട് സങ്കടം സഹിക്കാതെയാണ് താനന്ന് കരഞ്ഞ് പോയത്. നാദിര്‍ഷ വിളിച്ച് ദിലീപിന് ജാമ്യം കിട്ടിയെന്ന് അറിയിച്ചു. അപ്പോള്‍ തന്നെ വണ്ടിയെടുത്ത് ജയിലിലേക്ക് പോകുകയായിരുന്നുവെന്നും താന്‍ അന്ന് മദ്യപിച്ചിരുന്നു. തനിക്ക് സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. ആരെന്തു പറഞ്ഞാലും ദിലീപേട്ടന്‍ കുറ്റം ചെയ്യില്ല എന്നാണ് വിശ്വാസമെന്നും ധര്‍മ്മജന്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം കേസില്‍ ദിലീപടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യുന്നതിനു വിലക്കുണ്ട്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 

You May Also Like