Connect with us

Hi, what are you looking for?

Film News

ദില്‍റോബ് അല്ല, ദില്‍ജാ.. ജാസ്മിനുമൊത്തുള്ള വീഡിയോ പങ്കുവെച്ച് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളായിരുന്നു ദില്‍ഷ പ്രസന്നനും ജാസ്മിന്‍ മൂസയും. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇരുവരും. തന്റെ വിശേഷങ്ങളെല്ലാം ജാസ്മിന്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ദില്‍ഷയാകട്ടെ ഡാന്‍സ് വീഡിയോകളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഡാന്‍സ് അറിയാത്ത ജാസ്മിനെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ചിരിക്കുകയാണ് ദില്‍ഷ. ഏറെ സന്തോഷത്തോടെയാണ് ഇരുവരുടേയും ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മോളേ ദിലൂ എന്ന് ജാസ്മിന്‍ പറയുന്നതോടെയാണ് ഒരു വീഡിയോ തുടങ്ങുന്നത്. അവസാനം ദില്‍ജാ എന്ന് പറഞ്ഞു കൊണ്ടുള്ള ഡാന്‍സ് വീഡിയോയാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്.


ദില്‍ഷയും ബിഗ്‌ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയുമായിരുന്ന റോബിനും നല്ല സുഹൃത്തുക്കളായിരുന്നു. ഇരുവരുടേയും കോമ്പോയെ ആരാധകര്‍ ദില്‍റോബ് എന്നായിരുന്നു വിളിച്ചിരുന്നത്. ഇരുവരും പിന്നീട് അകലുകയായിരുന്നു.

You May Also Like