Connect with us

Hi, what are you looking for?

Film News

‘എല്ലാത്തിനും സൗന്ദര്യമുണ്ട്, എന്നാല്‍ എല്ലാവരും അതു കാണുന്നില്ല’: ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായിരുന്ന ദില്‍ഷ പ്രസന്നന് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘എല്ലാത്തിനും സൗന്ദര്യമുണ്ട്, എന്നാല്‍ എല്ലാവരും അതു കാണുന്നില്ല’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായെത്തിയത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ടൈറ്റില്‍ വിന്നറായ ആദ്യത്തെ വനിത മത്സരാര്‍ത്ഥിയാണ് ദില്‍ഷ. ദില്‍ഷ ഒരു മികച്ച ഡാന്‍സറാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു ദില്‍ഷ.

ബിഗ് ബോസിന്റെ വിജയത്തിന് ശേഷം ദില്‍ഷയ്ക്ക് അര്‍ഹതയില്ല എന്നുള്ള കമന്റുകള്‍ ധാരാളമായി എത്തിയിരുന്നു. റോബിന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വോട്ട് ചെയ്തെന്ന് റോബിന്‍ ആരാധകരും പറഞ്ഞു. റിയാസ് ആണ് യഥാര്‍ഥ വിന്നറെന്ന് റിയാസ് ആരാധകരും മറ്റ് മത്സരാര്‍ത്ഥികളും പറഞ്ഞു. എന്ത് തന്നെയായാലും ബിഗ് ബോസിന് ശേഷവും വിവാദങ്ങള്‍ ദില്‍ഷായോടൊപ്പം ഉണ്ടായിരുന്നു.

റോബിനും ബ്ലെസ്ലിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞതോട് കൂടി ദില്‍ഷ ഒരു തേപ്പുകാരി ആണെന്ന് സോഷ്യല്‍ മീഡിയ പറഞ്ഞുതുടങ്ങി. എന്നാല്‍ പിന്നീട് വിവാദങ്ങളോട് ഒന്നും പ്രതികരിക്കാതെ തന്റെ കരിയറുമായി മുന്നോട്ട് പോകുന്ന ദില്‍ഷയെ ആണു കാണുന്നത്. ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമായി ദില്‍ഷ തിരക്കിലാണ്.

You May Also Like