Connect with us

Hi, what are you looking for?

Local News

ട്രെയിനില്‍ ഒപ്പം നൃത്തം ചെയ്യാന്‍ ഭാര്യ മടിച്ചു, മറ്റൊരു സ്ത്രീക്കൊപ്പം ചുവടുകള്‍വെച്ച് വയോധികന്‍- വീഡിയോ

ഒരു വൃദ്ധ ദമ്പതികള്‍ ട്രെയിനില്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴാണ് ഒരാള്‍ പാട്ടുപാടുന്നത് കണ്ടത്. മുത്തച്ഛന്‍ ശരിക്കും ആവേശഭരിതനായി, ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചു, തന്നോടൊപ്പം ചേരാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ മുത്തശ്ശി നിഷേധിച്ചു. അദ്ദേഹം പിന്നീട് ചെയ്തത് കണ്ടാല്‍ നിങ്ങള്‍ പുഞ്ചിരിക്കും. ഗംഭീരമായി ദിവസം തുടങ്ങാത്തവര്‍ക്കുള്ളതാണ് ഈ വീഡിയോ. ഇത് തീര്‍ച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരും. ഗുഡ്ന്യൂസ് മൂവ്മെന്റിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ദശലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.

ഇപ്പോള്‍ വൈറലായ വീഡിയോയില്‍, പ്രായമായ മനുഷ്യന്‍ ഭാര്യയോട് തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് കാണാം. ഭാര്യ നിഷേധിച്ചതോടെ തന്റെ നൃത്തച്ചുവടുകള്‍ കാണിക്കുന്നതില്‍ നിന്ന് വൃദ്ധന്‍ പിന്മാറിയില്ല. അദ്ദേഹം മറ്റൊരു സ്ത്രീയെ തന്നോടൊപ്പം ചേരാന്‍ ക്ഷണിക്കുകയും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും ചെയ്തുയ ഇത് കണ്ട് ഭാര്യ ആകെ ഞെട്ടി. അവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഒരു പുരുഷ സഹയാത്രികനോട് തന്നോടൊപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ സഹയാത്രക്കാര്‍ ചിരിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തു. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

You May Also Like