Connect with us

Hi, what are you looking for?

Film News

കാന്താരയുടെ ഇംഗ്ലീഷ് ഡബ്ബ് പതിപ്പ് നെറ്റ്ഫ്‌ലിക്‌സിൽ ഉടനെത്തും!!

റിഷബ് ഷെട്ടിയുടെ കാന്താര റിലീസ് ചെയ്തത് മുതൽ മികച്ച അഭിപ്രായത്തോടെ മുന്നേറിയ സിനിമയാണ്. അടുത്തിടെ ആമസോൺ പ്രൈം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യാൻ തുടങ്ങിയിരുന്നു.ഇപ്പോഴിതാ ചിത്രം ഇംഗ്ലീഷിലും ഹിന്ദിയിലും നെറ്റ്ഫ്‌ലിക്‌സിൽ എത്തുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

കാന്താരയുടെ ഹിന്ദി പതിപ്പ് ഡിസംബർ 9 മുതൽ നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും എന്നാൽ ഇംഗ്ലീഷ് ഡബ്ബ് ചെയ്ത പതിപ്പിന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലത്രെ.എന്നാലും സിനിമ ജനുവരിയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നടയിൽ നിർമിച്ച സിനിമയാണ് കാന്താര. സംവിധായകനായ റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്.

ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂരാണ് നിർമിച്ച കാന്താര മിത്തിനു പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന സിനിമയാണ്.സപ്തംബർ 30 നാണ് ചിത്രം റിലീസ് ചെയ്തത 16 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 200 കോടിയാണ് നേടിയത്.പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, സപ്തമി ഗൗഡ,കിഷോർ, അച്യുത് കുമാർ, പ്രകാശ് തുമിനാട്, മാനസി സുധീർ,പുഷ്പരാജ് ബൊല്ലാറ, സ്വരാജ് ഷെട്ടി ,ദീപക് റായ് പനാജി, പ്രമോദ് ഷെട്ടി,ഷനിൽ ഗുരു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

You May Also Like