Connect with us

Hi, what are you looking for?

Film News

‘വിനയന്റെ അവസാനം ഇറങ്ങിയ സിനിമകള്‍ തൂക്കി നോക്കി ഈ സിനിമ മിസ്സ് ചെയ്താല്‍ നഷ്ടപ്പെടുന്നത് ഒരു ക്വാളിറ്റി സിനിമ തന്നെ ആണ്’

സിജു വില്‍സണെ നായകനാക്കി വിനയന്‍ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം പത്തൊന്‍പതാം നൂറ്റാണ്ടിന് തിയറ്ററുകളില്‍ മികച്ച പ്രതികരണം. വിനയന്റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സിനിമയാണ് പത്തൊന്‍പതാം നൂറ്റാണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിനയന്‍ എന്ന സംവിധായകന്റെ അവസാനം ഇറങ്ങിയ സിനിമകള്‍ തൂക്കി നോക്കി ഈ സിനിമ മിസ്സ് ചെയ്താല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു ക്വാളിറ്റി സിനിമ തന്നെ ആണെന്ന് ഫൈസല്‍ കെ അബു മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

‘നമ്മള്‍ ആത്യന്തികമായി തീയേറ്ററില്‍ പോയി ഒരു സിനിമ കാണുമ്പോള്‍ ആഗ്രഹിക്കുന്നത് എന്താണ്… നമ്മളെ എല്ലാം കൊണ്ടും രസിപ്പിക്കുന്ന ആകര്‍ഷിക്കുന്ന ഒരു സിനിമ… അങിനെ നോക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ട് ഒരു സിനിമ എന്ന നിലയില്‍ ഞാന്‍ കൊടുത്ത കാശിനു എനിക്ക് ഇരട്ടി മൂല്യം നല്‍കിയ മീകച്ച സിനിമാ അനുഭവം തന്നെ ആണെന്ന് ഫൈസല്‍ കുറിക്കുന്നു.

vinayan-about-pathonpatham-nootandu

മലയാളക്കരയുടെ ചരിത്രത്തിന്റെ ഭാഗമായി നിലനിന്നിരുന്ന കരി നിയമങ്ങള്‍ ആയ അയിത്തവും, മുലക്കരവും തുടങ്ങി കീഴാളന്‍മാരോട് ആചാരത്തിന്റെ പേരില്‍ മേല്‍ജാതിക്കാര്‍ പുലര്‍ത്തി വന്നിരുന്ന അനാചാരങ്ങളെ മുന്‍നിര്‍ത്തി ആണ് സിനിമ കഥ പറയുന്നത്… ഈ അനാചാരങ്ങള്‍ക്ക് എതിരേ താഴ്ന്ന ജാതിക്കാര്‍ക്ക് വേണ്ടി പോരാടാന്‍ എന്നും മുന്നിട്ടു നിന്നിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരും, നങ്ങേലിയും നടത്തുന്ന പോരാട്ടങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും…
കഥാപരമായി ഒരുപാട് പുതുമകള്‍ ഒന്നും സിനിമ സമ്മാനിക്കുന്നില്ല എങ്കിലും പറയാന്‍ ഉള്ളതിനെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ ഒരുക്കിയിട്ടുള്ള മികച്ച തിരക്കഥയും , അതിനെ അതി ഗംഭീരമായി സ്‌ക്രീനില്‍ പകര്‍ത്തിയ വിനയന്റെ മേക്കിങ് കൂടി ആകുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ട്…

ഒരു ഗംഭീര സിനിമ അനുഭവം ആയി മാറുന്നുണ്ട്..???? സാങ്കേതികമായി വളരേ മികച്ചു നില്‍ക്കുന്ന സിനിമയുടെ എഡിറ്റിങ്ങും, ചായാഗ്രഹണവും പ്രത്യേകത പരാമര്‍ശം അര്‍ഹിക്കുന്നു.സിനിമയുടെ ക്ലൈമാക്‌സ് അതി ഗംഭീരം ആയിരുന്നു….??
പ്രകടനങ്ങളില്‍ എല്ലാവരും ഒരുപോലെ ആത്മാര്‍ഥമായി തന്നെ തങ്ങളുടെ ഭാഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്…. വേലായുധ പണിക്കര്‍ ആയി വരുന്ന സിജു വില്‍സന് ഈ ചിത്രം ഒരു കരിയര്‍ ബ്രേക് ആകും എന്ന് പ്രതീക്ഷിക്കാം…. ഗംഭീര സ്‌ക്രീന്‍ പ്രസന്‍സോടെ സ്‌ക്രീനില്‍ വരുന്ന ഒരോ നിമിഷവും അത്ര മേല്‍ കഥാപാത്രം ആയി മാറുന്നുണ്ട് സിജുവെന്നും ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

You May Also Like