Connect with us

Hi, what are you looking for?

Local News

നീന്തൽക്കുളത്തിൽ വീണ ഓട്ടിസം ബാധിച്ച കുട്ടിയെ അച്ഛനും മകനും അത്ഭുതകരമായി രക്ഷിച്ചു; വീഡിയോ

കുട്ടികളുടെ തമാശകളും കുസൃതികളും പരിധിവിട്ട് അപകടങ്ങള്‍ ഉണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്. പൊതുവേ, ബുദ്ധിപരമായ വൈകല്യമുള്ള കുട്ടികള്‍ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കും. ഇത്തരമൊരു അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട നാല് വയസ്സുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ കുട്ടിയുടെ ജീവന്‍ രക്ഷിച്ച 12 വയസ്സുകാരന്റെ കൃത്യമായ ഇടപെടലാണ് ഏറ്റവും ശ്രദ്ധേയം. വെള്ളത്തില്‍ വീണ ഓട്ടിസം ബാധിച്ച നാല് വയസ്സുകാരനെ അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. അമേരിക്കയിലെ കന്‍സാസ് സ്വദേശി സേവ്യര്‍ റിഗ്നെ എന്ന നാല് വയസ്സുകാരനാണ് വീടിന് സമീപത്തെ നീന്തല്‍ക്കുളത്തില്‍ വീണത്. കുഞ്ഞ് വെള്ളത്തില്‍ വീണത് കണ്ട് സമയബന്ധിതമായി ഇടപെട്ട 12 വയസ്സുകാരന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

വെള്ളത്തില്‍ വീണ സേവ്യറിന് നീന്തല്‍ അറിയില്ലെന്ന് മനസിലാക്കിയ 12 വയസുകാരനായ മഡോക്സ് വെസ്റ്റര്‍ഹോസ് ഉടന്‍ തന്നെ സംഭവം തന്റെ പിതാവിനെ അറിയിക്കുകയായിരുന്നു. അടച്ചിട്ട സ്ഥലത്താണ് സ്വിമ്മിങ് പൂള്‍ സ്ഥിതി ചെയ്തിരുന്നത്. 15 വര്‍ഷം ലൈഫ് ഗാര്‍ഡായി ജോലി ചെയ്ത ടോം ഉടന്‍ തന്നെ കമ്പി വേലികള്‍ ചാടി കടന്ന് പൂളിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ബോധം പോയ കുഞ്ഞിന് കൃത്യമായി സിപിആര്‍ നല്‍കിയാണ് തിരിച്ച് ജീവിതത്തിലേക്ക് ടോം കൊണ്ട് വന്നത്. സിപിആര്‍ നല്‍കിയ ശേഷം കുഞ്ഞ് ചുമ്മച്ചതോടെയാണ് അവനു കുഴപ്പമില്ലെന്ന് ഉറപ്പിച്ചതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സിറ്റി ഓഫ് ലോറന്‍സിലെ കാന്‍സാസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് സേവ്യറിന്റെ ജീവന്‍ രക്ഷിച്ച പന്ത്രണ്ട് വയസുകാരന്‍ മഡോക്സിനെയും പിതാവ് ടോമിനെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

You May Also Like