Connect with us

Hi, what are you looking for?

Local News

യൂണിഫോമിന് പണം ലഭിച്ചില്ല; സ്‌കൂളില്‍ വാളുമായെത്തി വിദ്യാര്‍ത്ഥിയുടെ പിതാവ്

സ്‌കൂള്‍ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വാളുമായി സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി പിതാവ്. ബീഹാറിലെ ബഗവന്ത്പുര്‍ പഞ്ചായത്തിലാണ് സംഭവം.
അക്ബര്‍ എന്നയാളാണ് തന്റെ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോമിന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.

24 മണിക്കൂറിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും വരുമെന്ന് അക്ബര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തി. ഭഗവാന്‍പൂര്‍ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജഹാംഗീര്‍ ജോക്കിഹട്ട് ബിഡിഒയോട് ഇക്കാര്യം പരാതിപ്പെട്ടു. സ്‌കൂളില്‍ ക്ലാസ് തുടങ്ങിയ സമയത്താണ് സംഭവം. വാളുമായി നില്‍ക്കുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

You May Also Like