Connect with us

Hi, what are you looking for?

Film News

ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരി നിറക്കാൻ സിനിമയ്ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം

നവാഗതയായ സ്റ്റഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മധുര മനോഹര മോഹം. മലയാള സിനിയിലെ കോസ്റ്റിയൂം ഡിസൈനറാണ് സ്റ്റഫി സേവ്യർ ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

മധുര മനോഹര മോഹം എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്നൊരു കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരി നിറക്കാൻ സിനിമയ്ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം എന്നാണ് ആൽഫി മരിയഎന്ന പ്രേക്ഷക പറയുന്നത്. ആദ്യപകുതിയിൽ ട്രാക്കിലേക്ക് എത്താൻ ലേശം വൈകിയെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്‌സ് പൂർണമായപ്പോൾ ഒരു നല്ല ഫീലാണ് ചിത്രം സമ്മാനിച്ചതെന്നും ആൽഫി മരിയ പറയുന്നു.

”മധുരം മനോഹരം മോഹം..
ഗ്രാമപശ്ചാത്തലത്തിൽ നടക്കുന്ന കഥയായിട്ടും ഓവർ പച്ചപ്പുവിളമ്പാതെ കൃത്യമായ കളർ ഗ്രേഡിങ് ഈ സിനിമയ്ക്ക് ഉണ്ട് എന്നതു ഒരു പ്ലസ് പോയിന്റ് ആണ്. സ്ഥിരം ഫ്രെയിമുകളിൽ നിന്നും മാറി കൃത്യമായ പ്ലെസിങ്ങും കളർ ടോണും സ്‌ക്രീനിൽ കാണാൻ സാധിച്ചു. ഡിജിറ്റൽ സിനിമ വന്നതോടുകൂടി സിനിമാറ്റിക് നഷ്ടപ്പെട്ട ഒരു സീരിയൽ എക്‌സ്പീരിയൻസ് നിറഞ്ഞുനിരുന്ന മലയാള സിനിമയിൽ ഈ ചിത്രം ഒരു മാറ്റമായി കുട്ടാം. കൂടാതെ സിനിമയിലെ ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ സംഗീതവും നന്നായിരുന്നു.. പേര് പോലെ തന്നെ വളരെ നല്ലൊരു സിനിമ. ആദ്യപകുതിയിൽ ട്രാക്കിലേക്ക് എത്താൻ ലേശം വൈകിയെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്‌സ് പൂർണമായപ്പോൾ ഒരു നല്ല ഫീലാണ് ചിത്രം സമ്മാനിച്ചത്. ആദ്യം മുതൽ അവസാനം വരെ തിയേറ്ററിൽ ചിരി നിറക്കാൻ സിനിമയ്ക്ക് സാധിച്ചു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം. പുതിയ എഴുത്തുകാർ നവാഗത സംവിധായക എന്നത് ഒരിക്കലും ഒരു കല്ലുകടിയായി മാറിയില്ല. വലിച്ചു നീട്ടാതെയുള്ള ഡയലോഗ്, ഫീൽ ഗുഡ് മ്യൂസിക്, നല്ല ക്യാമറ, നല്ല തിരക്കഥ, നല്ല കളറിങ്, എല്ലാം ചേർന്ന ഗുഡ് ഫിലിം. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാധിക്കാൻ പറ്റിയ പടം തിയേറ്ററിൽ തന്നെ കാണാൻ നോക്കു.”

ബിത്രിഎം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്.ആർഷ ബൈജു, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, വിജയരാഘവൻ,സുനിൽ സുഖദ എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്.

 

You May Also Like