ഉണ്ണി മുകുന്ദന് നായകനായെത്തിയ മാളികപ്പുറം ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറത്തും ഹൗസ് ഫുള്‍ ഷോകളുമായാണ് ചിത്രം കയ്യടി നേടുന്നത്. ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരവും മുന്നേറുകയാണ്. ചിത്രം 25 കോടി ക്ലബില്‍ ഇടം നേടിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മലയാളസിനിമയ്ക്ക് താങ്ങാവുന്ന പരിധിക്കപ്പുറം ഞാന്‍ പ്രതീക്ഷിക്കുകയാണെന്ന് ഗോകുല്‍ വേണു ഗോപാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മറ്റു ഭാഷകളില്‍ റിലീസ് ആവുകയാണ്….
ഒരുപക്ഷെ പുലിമുരുകനെ തോല്‍പ്പിക്കുന്നത് പുലിവാഹനന്‍ ആയിരിക്കും..
മലയാളസിനിമയ്ക്ക് താങ്ങാവുന്ന പരിധിക്കപ്പുറം ഞാന്‍ പ്രതീക്ഷിക്കുകയാണ്..
ഒരുപാടൊന്നുമില്ല ഇതിന്റെ പത്തിരട്ടി..മൊഴിമാറ്റപ്രിന്റിലെങ്കിലും എന്‍ഡ് ക്രെഡിറ്റിസിന് മുന്നേ സന്നിധാനകാഴ്ചകള്ക്കൊപ്പം ഹരിവരാസനം കേള്പ്പിക്കണെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.
നാരായം, കുഞ്ഞിക്കൂനന്, മിസ്റ്റര്‍ ബട്ലര്, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് ശശി ശങ്കറിന്റെ മകന് ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന് വിഷ്ണു നാരായണന് നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.