Connect with us

Hi, what are you looking for?

Film News

പൃഥ്വിരാജ് അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് ഒടിടിയിലെത്തി!

ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അൽഫോൻസ് പുത്രന്റെ ഗോൾഡ് . പൃഥ്വിരാജ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.ഗോൾഡ് ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയിരിക്കുകയാണ്. ഡിസംബർ 29 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചത്


നയൻതാരയായിരുന്നു സിനിമയിലെ നായിക. ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയപ്പോൾ സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ് നയൻതാരയെത്തിയത് .സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, ആനിമേഷൻ, കളർ ഗ്രേഡിങ, വിഎഫ്എക്‌സ്, തുടങ്ങിയവ കൈകാര്യം ചെയ്തിരുക്കുന്നത്.

ഷമ്മി തിലകൻ, റോഷൻ മാത്യു,അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്, ലാലു അലക്‌സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ദീപ്തി സതി, ഫയ്‌സൽ മുഹമ്മദ്, എം ഷിയാസ് , സുധീഷ്, ജസ്റ്റിൻ ജോൺ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അഭിനയിച്ചത്.പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രേയിംസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

You May Also Like