Connect with us

Hi, what are you looking for?

Film News

‘മരവിപ്പിക്കുന്ന അനുഭവം, ഒരാള്‍ കയറിപ്പിടിച്ചു, പറയാന്‍ അറപ്പു തോന്നുന്നു’ ഗ്രേസ് ആന്റണി- വീഡിയോ

‘സാറ്റര്‍ഡെ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്ന നടി ഗ്രേസ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നു. തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം പോസ്റ്റില്‍ പറയുന്നത്.

‘ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണെന്ന് പറഞ്ഞാണ് താരം പോസ്റ്റ് ആരംഭിച്ചത്. താന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്, പക്ഷേ പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചുവെന്നാണ് നടി പോസ്റ്റില്‍ പറയുന്നത്. അതേസമയം എവിടെ എന്ന് പറയാന്‍ തനിക്ക് അറപ്പു തോന്നുന്നുവെന്നും ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്, എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിനു പ്രതികരിച്ചു. പക്ഷേ എനിക്ക് അതിനു ഒട്ടും പറ്റാത്ത സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.. തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്നും താരം പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. ‘എല്ലാ നാട്ടിലും കാണും ഇതുപോലെ കുറേ എണ്ണം. നാടിനെ പറയിക്കാന്‍’ എന്നാണ് ഒരാളുടെ കമന്റ്. കേസ് കൊടുക്കു സുഹൃത്തേ….എന്നിട്ട് അവനൊക്കെ സമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് നാറ്റിക്ക്… എന്നാലെ അവന്റെ കടിക്ക് മാറ്റം ഉണ്ടാവോള്ളൂ…. ആളാരെന്നറിയാന്‍ മാര്‍ഗങ്ങള്‍ ഏറെ…. അവിടെ സിസിടിവി ഉണ്ടല്ലോ…. പിന്നെ ചുറ്റിനും ക്യാമറ ഇല്ലേ…….??… ഇങ്ങനെ പോസ്റ്റ് ഇട്ട് മറ്റുള്ളവരെയും കൂടി അതില്‍ ഉള്‍പ്പെടുത്തല്ലേ സുഹൃത്തേ?സ്‌നേഹിച്ചാല്‍ ചങ്ക്പറിച് തരുന്ന സുഹൃത്തുക്കളും മനസ്സ് നിറച്ച ഭക്ഷണം തരുന്ന ഒരുപാട് ആളുകളും ഉണ്ട് അവിടെ…… ചാക്കോച്ചന്‍ പറഞ്ഞപോലെ ന്നാ താന്‍ പോയി കേസ് കോട്.??… കൂടെയുണ്ടാവും ഞങ്ങള്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇങ്ങനെ നടിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

അതേസമയം ഇവിടെ നിന്നും തന്നെ ഉപദ്രവിച്ചയാളെ നടി സാനിയ ഇയ്യപ്പന്‍ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രേസ് ആന്റണിയും സാനിയയും നിവിന്‍ പോളി നായകനായെത്തുന്ന സാറ്റര്‍ഡേ നൈറ്റില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

You May Also Like