Connect with us

Hi, what are you looking for?

Film News

‘തുറമുഖം ഒരു ടിപ്പിക്കല്‍ രാജീവ് രവി സിനിമ ആയിട്ടില്ല, പ്രകടനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് പൂര്‍ണിമ’

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്‍പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘തുറമുഖം ഒരു ടിപ്പിക്കല്‍ രാജീവ് രവി സിനിമ ആയിട്ടില്ല, പ്രകടനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് പൂര്‍ണിമ’ എന്നാണ് ഹരി പനങ്ങാട് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

1953 ല്‍ മട്ടാഞ്ചേരിയില്‍ തൊഴിലാളികള്‍ക്ക് നേരെ നടന്ന പോലിസ് വെടി വെയ്പ്പാണ് സിനിമയുടെ കാതല്‍.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ അയഞ്ഞ തിരക്കഥ പ്രേക്ഷകനെ സിനിമയിലേക്കടുപ്പിക്കുന്നതില്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്.
രാജീവ് രവിയുടെ ശൈലി വളരെ ഇഷ്ടമാണ്. പക്ഷെ തുറമുഖം ആ തലത്തിലേക്കെത്തുന്നില്ല. തിരക്കഥ തന്നെ വില്ലന്‍.
സംഭാഷണങ്ങള്‍ മിക്കതും ‘foreground music ‘ ല്‍ മുങ്ങി പോകുന്നുണ്ട്. പലതും അടക്കം പറച്ചില്‍ പോലെ ആണ് അനുഭവപ്പെട്ടത്. സംഭാഷണങ്ങള്‍ പിടി കിട്ടാതെ പോകുന്നത് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്.
പ്രകടനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് പൂര്‍ണിമ ഇന്ദ്രജിത് ആണ്. Excellent performance ??.
അര്‍ജുന്‍ അശോകും തൊഴിലാളി നേതാവായി അഭിനയിച്ച നടനും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
തുറമുഖം ഒരു ടിപ്പിക്കല്‍ രാജീവ് രവി സിനിമ ആയിട്ടില്ല.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രമോഷന്‍ അനൂപ് സുന്ദരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര.

You May Also Like