Connect with us

Hi, what are you looking for?

Film News

എയ്റ്റ് പാക്ക് ലുക്കില്‍ ഹൃത്വിക് റോഷന്‍!!!

ശാരീരിക സൗന്ദര്യം ഏറ്റവും കൂടുതല്‍ കാത്ത് സൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ഹൃത്വിക് റോഷന്‍. ഫിറ്റ്‌നസ് സൂക്ഷിക്കുന്നവരില്‍ മുന്‍നിരയിലാണ് ഹൃത്വിക് റോഷന്റെ സ്ഥാനം. വ്യക്തി ജീവിതത്തിലും ഫിറ്റ്‌നെസിന് പ്രാധാന്യവും നല്‍കുന്നയാളാണ് ഹൃത്വിക്.

ഇപ്പോഴിതാ ഹൃത്വികിന്റെ പുതിയ ഹോട്ട് ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. എയ്റ്റ് പാക്ക് ലുക്കിലുള്ള സ്‌റ്റൈലന്‍ ഫോട്ടോയാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് ഹൃത്വിക് റോഷനെ നായകനാക്കി ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫൈറ്റര്‍’. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും എത്തുന്നത്.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രമാണ്
‘വിക്രം വേദ’. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’യുടെ റീമേക്കാണ് ‘വിക്രം വേദ’. പുഷ്‌കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെയാണ് ഹിന്ദി വേര്‍ഷനും ഒരുക്കിയിരിക്കുന്നത്.

ഹൃത്വിക് റോഷന് പുറമേ സെയ്ഫ് അലിഖാന്‍, രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

റിച്ചാര്‍ഡ് കെവിന്‍ ആണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് പിഎസ് വിനോദ് ആണ്. സാം സി എസ് ആണ് പശ്ചാത്തല സംഗീതം. ചിത്രത്തിന്റെ പാട്ടുകള്‍ വിശാല്‍ ദദ്‌ലാനി, ശേഖര്‍ രവ്ജിയാനി എന്നിവരാണ് ഒരുക്കിയത്. മൊത്തം 5640 സ്‌ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി ‘വിക്രം വേദ’ തിയ്യേറ്ററിലെത്തിയത്.
ഇന്ത്യയില്‍ 4007 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

You May Also Like