Connect with us

Hi, what are you looking for?

Film News

എന്റെ നായിക…സ്വാഗതം മഹിമ നമ്പ്യാര്‍!!! ജയ് ഗണേഷിന്റെ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദന്‍

ഹിറ്റ് ചിത്രം മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.
ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവ നടി മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത്.

ഉണ്ണി മുകുന്ദനാണ് നായികയെ പരിചയപ്പെടുത്തിയത്. ആര്‍ഡിഎക്‌സില്‍ നായികയായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഹിമ. സ്വാഗതം മഹിമ നമ്പ്യാര്‍ എന്ന കുറിപ്പിനൊപ്പം എന്റെ നായിക എന്ന് കുറിച്ചിട്ടുള്ള മഹിമയുടെ ചിത്രമാണ് താരം പങ്കുവെച്ചത്.

ചിത്രത്തിന്റെ പൂജ നവംബര്‍ ഒന്‍പതിന് നടക്കുമെന്നും ചിത്രീകരണം നവംബര്‍ പത്തിന് ആരംഭിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ മിത്ത് വിവാദത്തിലും ചിത്രം പെട്ടിരുന്നു. ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പങ്കുവച്ചിരുന്നു.

ഗന്ധര്‍വ്വ ജൂനിയര്‍ ആണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. വിഷ്ണു അരവിന്ദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

You May Also Like