Connect with us

Hi, what are you looking for?

Film News

‘തിരക്കഥയൊക്കെ വളരെ ബോറായിട്ടുണ്ട്, ആകെപ്പാടെ കൊള്ളാവുന്നത് മേക്കിംഗ് മാത്രം’

വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററില്‍ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 7നാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്‌സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘റോഷാക്ക്: ഒറ്റവാക്കില്‍ പറയാം അതിഗംഭീരം’ എന്നാണ് ജംഷാദ് മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

പടം പോരാ… വിചാരിച്ച ആ ഒരു ദം കിട്ടിയില്ല.. തിരക്കഥയൊക്കെ വളരെ ബോറായിട്ടുണ്ട്…! ആകെപ്പാടെ കൊള്ളാവുന്നത് മേക്കിംഗ് മാത്രം.. ഇപ്പോഴും മനസ്സിലാകുന്നില്ല എന്ത് കണ്ടിട്ടാണ് ആളുകള്‍ ഇമ്മാതിരി തള്ള് തള്ളിയത് എന്ന്.. ഇതാണ് ഒരു സുഹൃത്ത് പറഞ്ഞത്. സംഗതി ഒരു സിനിമ ഇഷ്ടപ്പെടലും ഇഷ്ടപ്പെടാതിരിക്കലും അവരവരുടെ ചോയ്‌സ് ആണ്. അവനോടു ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ.. ‘നീ ഒന്നുകൂടി വളരാനുണ്ട്’. ഒരു അഞ്ചു കൊല്ലം കഴിഞ്ഞിട്ട് നീ ഒന്നുകൂടി കാണ് അപ്പോള്‍ നിനക്ക് മനസ്സിലാകും. വളരാനുണ്ട് എന്ന് പറഞ്ഞത് അവനെ ചവിട്ടി താഴ്ത്താനല്ല അവന്‍ ഇപ്പോഴും പിടിച്ചു തൂങ്ങുന്നത് ദിലീപിന്റെ പ്രേതത്തിലാണ്..

റോഷാക്ക്: ഒറ്റവാക്കില്‍ പറയാം അതിഗംഭീരം. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ ഒന്നാകും റോഷാക്ക്. ഏതെങ്കിലും അന്യ രാജ്യക്കാര്‍ നമ്മുടെ ഒരു സിനിമ ചോദിച്ചാല്‍ കണ്ണുംപൂട്ടി ഇട്ടു കൊടുക്കാം ഇതിനെ. അതിഗംഭീര മേക്കിംഗ് ക്വാളിറ്റിയുള സിനിമ. മിസ്റ്റര്‍ നിസാം ബഷീര്‍ മമ്മൂട്ടി എന്ന ഇതിഹാസത്തിന്റെ ഡേറ്റ് കിട്ടിയിട്ട് നിങ്ങള്‍ മാക്‌സിമം മുതലാക്കി. ഊറ്റിയെടുത്തു എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്.

You May Also Like