Connect with us

Hi, what are you looking for?

Film News

സൈജു കുറുപ്പും നവ്യാ നായരും ഒന്നിച്ച ‘ജാനകി ജാനേ’ ഒ.ടി.ടിയിലേയ്ക്ക്; എപ്പോള്‍ എവിടെ കാണാം?

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജാനകി ജാനെ’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ജൂലൈ 11 മുതല്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍. സൈജു കുറുപ്പും നവ്യ നായരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ജാനകി ജാനെ’ തിയേറ്ററുകളില്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രസ് ജീവനക്കാരിയായ ജാനകിയുടെയും സബ് കോണ്‍ട്രാക്ടറായ ഉണ്ണി മുകുന്ദന്റെയും കുടുംബജീവിതത്തിലെ ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ ചിത്രം മനോഹരമായി അവതരിപ്പിക്കുന്നു.

സൈജു, നവ്യ നായര്‍ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം ഷറഫുദ്ദീന്‍, ജോണി ആന്റണി, കോട്ടയം നസീര്‍, അനാര്‍ക്കലി, ജെയിംസ് ഏലിയ, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ജോര്‍ജ്ജ് കോര, അഞ്ജലി സത്യനാഥ്, ഷൈലജ കൊട്ടാരക്കര, സതി പ്രേംജി, അന്‍വര്‍ ഷെരീഫ്, വിദ്യാ വിജയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
പി.വി. ഗംഗാധരന്‍ അവതരിപ്പിക്കുന്ന ചിത്രം എസ്. ക്യൂബ് ഫിലിം ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത് . മനു അശോകന്‍ സംവിധാനം ചെയ്ത ഉയരേ എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിച്ച ചിത്രമാണിത്.

ഗാനങ്ങള്‍ -എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംഗീതം – കൈലാസ് മേനോന്‍, പശ്ചാത്തല സംഗീതം – സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം – ശ്യാമ പ്രകാശ് എം.എസ്, എഡിറ്റിങ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, കോ-റൈറ്റേഴ്‌സ് – അനില്‍ നാരായണന്‍ – രോഹന്‍ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -രഘുരാമ വര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം.

You May Also Like