Connect with us

Hi, what are you looking for?

Film News

ഈ പുഴ കായലിലേക്കാണെങ്കിൽ ജാനകി ഈ ഉണ്ണിയ്ക്കുള്ളതാ;ജാനകി ജാനേ ട്രെയ്‌ലെറെത്തി

അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് ജാനകി ജാനേ ചിത്രത്തിൻറെ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്ന ചിത്രമാണ് ജാനകി ജാനേ. സൈജുക്കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ജാനകിയായി നവ്യാ നായരെത്തുമ്പോൾ സൈജുക്കുറുപ്പ് ഉണ്ണിയായി എത്തുന്നു.

ഷറഫുദ്ദീൻ, ജോണി ആന്റെണി, കോട്ടയം നസീർ, അനാർക്കലി , പ്രമോദ് വെളിയനാട്, ജയിംസ് ഏല്യ ,സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷെരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഇരിങ്ങാലക്കുട, കാറളം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിലാണ്.

എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ. ഷെഗ്‌ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാമ പ്രകാശ്.എം.എസ്. ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ള,സംഗീതം പശ്ചാത്തല സംഗീതം സിബി മാത്യുഅലക്‌സ് ,കലാസംവിധാനം ജ്യോതിഷ് ശങ്കർ. കോറൈറ്റർ അനിൽ നാരായണൻ രോഹൻ രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രഘുരാമ വർമ്മ .അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റെമീസ് ബഷീർ, രോഹൻ രാജ് .

You May Also Like