Connect with us

Hi, what are you looking for?

Film News

‘നൂറ് കോടി ഉണ്ടായിരുന്നെങ്കില്‍ എന്തോരം ഏത്തപ്പഴം വാങ്ങിച്ചു തിന്നാമായിരുന്നു’

അജിത്ത് നായകാനയെത്തിയ തുനിവ്, വിജയ് ചിത്രം വാരിസ് എന്നിവ ഒരേ ദിവസമാണ് റിലീസിനെത്തിയത്. രണ്ട് ചിത്രങ്ങള്‍ക്കും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നൂറ് കോടി ഉണ്ടായിരുന്നെങ്കില്‍ എന്തോരം ഏത്തപ്പഴം വാങ്ങിച്ചു തിന്നാമായിരുന്നു’വെന്ന് ജയന്ത് അച്ചു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നൂറ് കോടി ഉണ്ടായിരുന്നെങ്കില്‍ എന്തോരം ഏത്തപ്പഴം വാങ്ങിച്ചു തിന്നാമായിരുന്നു.
ഇവര്‍ക്കൊക്കെ നാണമില്ലേ 100 കോടിയും 200 കോടിയും വാങ്ങിച്ച് ഇജാതി സീരിയലുകളില്‍ അഭിനയിക്കാന്‍.??
ഇളയദളപതി വിജയ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന് ഒരു വിവരം എന്ന് പറയുന്ന സാധനം അടുത്തുകൂടെ പോയിട്ടില്ല, അങ്ങനെ പോയിട്ടുണ്ടെങ്കില്‍ ഇമ്മാതിരി സിനിമകളില്‍ അഭിനയിക്കുമോ…. ?
അജിത്തിന്റെ കാര്യം പറയുകയേ വേണ്ട…??
ഒരുത്തന്റെ അധ്വാനത്തിന്റെ ഫലമാണ് ഇവരൊക്കെ നശിപ്പിച്ചു കളയുന്നത്, ഈ രണ്ടു കൊമ്പന്‍ സിനിമകളും 8 നിലയിലാണ് പൊട്ടി പപ്പടം ആയത്, ആ പാവപ്പെട്ട പ്രൊഡ്യൂസര്‍ക്ക് ഇവരൊക്കെ ആ കാശ് തിരിച്ചു കൊടുത്തെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്കുശേഷം എച്ച്. വിനോദും അജിത്തും ഒരുമിക്കുന്ന ചിത്രമാണ് തുനിവ്. മഞ്ജുവാരിയരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അസുരനുശേഷം തമിഴില്‍ മഞ്ജുവാരിയരുടെ കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സായിരിക്കും തുനിവ് എന്നാണ് വിലയിരുത്തല്‍. ബാങ്ക് മോഷണമാണ് തുനിവിന്റെ പ്രമേയം. തുടക്കം മുതല്‍ ഒടുക്കം വരെ അജിത് കുമാറിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ് തുനിവിന്റെ കരുത്ത്. തിരക്കഥയ്‌ക്കോ മേക്കിങിനു പോലും മികവു കാട്ടാനായില്ലെങ്കിലും ഒരു പരിധി വരെ സിനിമയെ രക്ഷിക്കുന്നത് അജിത് കുമാറിന്റെ പ്രകടനം തന്നെയാണ്.

സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസില്‍ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് പുറത്തുവന്ന പ്രതികരണങ്ങള്‍.

You May Also Like