Connect with us

Hi, what are you looking for?

Film News

ഒടുവില്‍ വെള്ളിത്തിരയില്‍ ജീവയുടെ മുഖം തെളിഞ്ഞു..!! വഴിത്തിരിവായത് അനൂപിന്റെ വാക്ക്..!!

ജീവ ജോസഫിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഒരു മ്യൂസിക് ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന് അവതാരകനായ താരം ഇപ്പോഴിതാ പുതിയ സിനിമയായ 21 ഗ്രാംസിലൂടെ മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണമാണ് നേടുന്നത്. ജീവയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ അര്‍ദ്ധരാത്രി ഇറങ്ങി പുറപ്പെട്ടതും പിന്നീട് സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെ ഇതിനായി ജീവ ചലഞ്ച് ചെയ്തതും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയ കാര്യങ്ങള്‍ ആയിരുന്നു.

ഇപ്പോഴിതാ താന്‍ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിപ്പെട്ടത് എന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ജീവയുടെ വാക്കുകളിലേക്ക്…. ഞാന്‍ അവതാരകനായ പരിപാടിയില്‍ ഒരു ദിവസം അതിഥിയായി അനൂപേട്ടന്‍ എത്തുകയായിരുന്നു. വേദിയില്‍ വെച്ച് അദ്ദേഹം ഒരുപാട് സംസാരിച്ചു. നമുക്ക് ഒട്ടും മനസിലാക്കാത്ത ഇംഗ്ലീഷില്‍ അനൂപേട്ടന്‍ എന്തൊക്കയോ പറഞ്ഞു. അതില്‍ സരിഗമപ എന്ന ഷോയുണ്ടായിരുന്നു. ജഡ്ജസ് ഉണ്ടായിരുന്നു.

കുട്ടികളെ കഴിവിനെ പറ്റി, അവരുടെ പെര്‍ഫോമന്‍സിനെ പറ്റി ഒക്കെ പറഞ്ഞു. എന്നിട്ട് മെല്ലെ നിര്‍ത്തി. അപ്പോള്‍ ഇത്രയൊക്കെ പറഞ്ഞില്ലേ, രണ്ട് ഇംഗ്ലീഷ് എനിക്കൂടെ താ എന്ന് ഞാന്‍ പറഞ്ഞു. ഇവന്റെ ആത്മാര്‍ത്ഥ എനിക്ക് ഒത്തിരി ഇഷ്ടമായെന്നും സിനിമയാണ് ഇവന്റെ ആഗ്രഹമെന്നും പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്നു ചോദിച്ചു. ഒന്ന് വിളിച്ച് നോക്കൂ. ഞാന്‍ വീട്ടിലുണ്ടാകും എന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ ആ ഷോ കഴിഞ്ഞു.

പോകാന്‍ നേരവും അനൂപേട്ടന്‍ പറഞ്ഞു, ഞാന്‍ നിന്നെ വിളിക്കുമെന്ന്. പിന്നെ ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഞാന്‍ വീണ്ടും അദ്ദേഹത്തെ കണ്ടു. അപ്പോള്‍ ചോദിച്ചു, നിനക്ക് സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. വേണം, പക്ഷെ ആരും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ശരി നീ എന്റെ നമ്പര്‍ നോട്ട് ചെയ്തോ എന്ന് പറഞ്ഞ് നമ്പറും തന്ന് പോയി.

അപ്പോള്‍ തന്നെ ഞാന്‍ വാട്സ് ആപ്പില്‍ മെസേജും അയിച്ചിരുന്നു. അത് കഴിഞ്ഞ ഒന്നര ആഴ്ച കഴിഞ്ഞതും എന്നെ അനൂപേട്ടന്‍ വിളിച്ചു. നീ എന്നുമെന്നും ഇങ്ങനെ ആങ്കറിംഗ് ചെയ്ത് നടന്നാല്‍ മതിയോ, സിനിമയിലൊന്നും അഭിനയിക്കണ്ടേ എന്ന് ചോദിച്ചു. ഞാന്‍ വിളിച്ചാല്‍ നീ വരുമോ എന്ന് ചോദിച്ചു. ഉറപ്പായും വരുമെന്ന് ഞാനും പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിന്നെ രണ്ട് ദിവസം കഴിയുമ്പോള്‍ ബിബിന്‍ എന്നയാള്‍ വിളിക്കുമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്…ജിവ പറയുന്നു..

 

 

You May Also Like