Connect with us

Hi, what are you looking for?

Film News

ജീവയും അപര്‍ണയും ബിഗ്‌ബോസ്സില്‍…!!?? ഒടുവില്‍ ആരാധകര്‍ ഉത്തരം കണ്ടെത്തി..!!

സോഷ്യല്‍ മീഡിയയിലെ സജീവമായ താരങ്ങളാണ് ജീവ ജോസഫും അപര്‍ണ തോമസും. കേരളത്തില്‍ തന്നെ മുന്നിട്ട് നില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫളുവെന്‍സേഴിസിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ ഇവരുടെ പേരും മുന്‍പന്തിയില്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അവതാരകനായി പ്രേക്ഷക മനസ്സില്‍ ചേക്കേറിയ ജീവ ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രം 21 ഗ്രാംമ്‌സിലൂടെ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തിയിരിക്കുകയാണ്.

ഇരുവരും അറിയപ്പെടുന്ന ദമ്പതികള്‍ ആയത് കൊണ്ട് തന്നെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് ഇവരും കാണുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരവുമായി ജീവയും അപര്‍ണയും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുവരും ഒരു വിമാന യാത്രയും നടത്തിയിരുന്നു. ഇതോടെ ഇരുവരും ബിഗ്ബോസ് ഹൗസിലേക്ക് പോയിരിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

https://www.instagram.com/p/Cbb3E-mpYbf/?utm_source=ig_web_copy_link

ഞങ്ങള്‍ എവിടേക്കാണ് പോകുന്നത് എന്ന് ഗസ്സ് ചെയ്യാന്‍ ആരാധകരോടും ഇവര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ജീവയും അപര്‍ണ്ണയും. തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വാര്‍ത്തകളോട് പ്രതികരിച്ച് ഇരുവരും എത്തിയത്. ബീച്ച് ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ ആരാധകര്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/Cbb3NDjv0N-/?utm_source=ig_web_copy_link

സോറി ഞങ്ങള്‍ മാല്‍ദ്വീവ്സിലാണ് ബിഗ്ബോസില്‍ അല്ല എന്നാണ് ബീച്ച് ചിത്രങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ കുറിച്ചത്. ഇതോടെ ഇരുവരും ബിഗ്ബോസില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അവധിക്കാലം മാല്‍ദീവ്‌സില്‍ ആഘോഷമാക്കുന്ന താരങ്ങളുടെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

 

 

You May Also Like