Connect with us

Hi, what are you looking for?

Film News

റിമി ടോമി അലമ്പിന്റെ പ്രസ്ഥാനമാണ്..! അത്രയ്ക്ക് താഴാന്‍ എനിക്കാവില്ലെന്ന് ജീവ ജോസഫ്..!

റിമി ടോമി അലമ്പിന്റെ പ്രസ്ഥാനം എന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ജീവ, റിമി ടോമിയെ കുറിച്ച് സംസാരിച്ചത്. ഗായിക റിമി ടോമിയുടെ പോസറ്റീവ്‌സും നെഗറ്റീവ്‌സും പറയാനുള്ള ചോദ്യത്തിലാണ് ജീവ മറുപടി പറഞ്ഞത്.. റിമി ടോമി അലമ്പിന്റെ പ്രസ്ഥാനമാണ്.. പോസ്റ്റീവ് പറയാന്‍ ആണെങ്കില്‍ ഭയങ്കര എനര്‍ജിയാണ്.. ഭയങ്കര അലമ്പാണ് എന്നും ജീവ അഭിമുഖത്തില്‍ പറയുന്നു.

റിമി ഭയങ്കര അടിപൊളിയാണ്.. ഇനിയിപ്പോള്‍ നെഗറ്റീവ് പറയാന്‍ ആണെങ്കില്‍ എന്ന് പറഞ്ഞ് ജീവ വീണ്ടും പറഞ്ഞത്, ഗംഭീര എനര്‍ജിയാണ് ഭയങ്കര അലമ്പാണ് എന്നാണ്.. അത് തന്നെയാണ് റിമിയുടെ നെഗറ്റീവും എന്നും ജീവ വളരെ രസകരമായി അവരെ കുറിച്ച് പറയുന്നു. റിമിയുടേത് ഒരൊറ്റ മീറ്ററാണ്. അത് എപ്പോഴും ഒരേപോലെ പോകും.. നമ്മളൊക്കെ ഒന്ന് ബ്രേക്ക് എടുക്കാന്‍ എനര്‍ജിയൊന്ന് കുറച്ചാലും

റിമി ടോമി എപ്പോഴും ആ ലെവലില്‍ തന്നെ നില്‍ക്കും എന്നാണ് ജീവ പറയുന്നത്. ആ അലമ്പിനെ കടത്തി വെട്ടാന്‍ നോക്കിയപ്പോഴെല്ലാം ഞാന്‍ തോറ്റുപോയിട്ടേയുള്ളു എന്നാണ് ജീവ പറയുന്നത്. അത്രയ്ക്ക് നമുക്ക് താഴാന്‍ പറ്റില്ലെന്നും ജീവ തമാശയായി പറയുന്നു.. ഇരുവരും ഒന്നിച്ച് ഒരു മ്യൂസിക് ഷോയില്‍ എത്തുന്നുണ്ട്.

റിമിടോമി വിധികര്‍ത്താവായി എത്തുന്ന ഷോയില്‍ ജീവയാണ് അവതാരകന്‍.. ഞങ്ങള്‍ റിമിയെ സ്‌നേഹത്തോടെ റിമു എന്നാണ് വിളിക്കുന്നത് എന്നും ജീവ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

You May Also Like