Connect with us

Hi, what are you looking for?

Film News

’18+ കണ്ടു….യൂത്തന്മാര്‍ക്ക് കാണാന്‍ പറ്റുന്ന ഒരു പടം!…’

നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 18+ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുണ്‍ ഡി ജോസ് ആണ് സംവിധാനം ചെയ്യുന്നത്. ഫലൂദ എന്റര്‍ടെയ്ന്‍മെന്റും റീല്‍സ് മാജിക്കും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ’18+ കണ്ടു….യൂത്തന്മാര്‍ക്ക് കാണാന്‍ പറ്റുന്ന ഒരു പടം!.’ എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

18+ കണ്ടു.
18 വയസ്സ് തികയാന്‍ കാത്ത് നിന്ന് ഒളിച്ചോടി പോവുന്ന പിള്ളേര്‍ക്ക്, ഇനി ഓടി പോവാന്‍ നില്‍ക്കുന്ന പിള്ളേര്‍ക്കും ഇതൊരു inspiration-
പേഴ്‌സണലി എനിക്ക് പടം അത്ര ഇഷ്ടമായില്ല, തരക്കേടില്ല എന്ന് മാത്രം തോന്നി.
പക്ഷെ മേല്‍ പറഞ്ഞ പ്രായപരിധിയിലുള്ളവര്‍ക് നന്നായി ഇഷ്ടപെട്ടെന്ന് പടം കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ പോകുമ്പോള്‍ മനസിലായി..
‘നാളേ അവളേം കൊണ്ട് കാണിക്കണം ‘ എന്നൊക്കെ ഒരു ഫ്രീക്കന്‍ ചെക്കന്‍ പറയുന്നത് കേട്ട്..
മാത്യൂസ് -നെ ഈ പടത്തില്‍ ഇഷ്ടപ്പെട്ടു.??
യൂത്തന്മാര്‍ക്ക് കാണാന്‍ പറ്റുന്ന ഒരു പടം!.

You May Also Like