Connect with us

Hi, what are you looking for?

Film News

‘ഇത് കണ്ട് കഴിഞ്ഞപ്പോൾ ഒരു കാര്യം ചെയ്യാൻ ഇപ്പോൾ ശെരിക്കും പേടി തോന്നുന്നുണ്ട്..’

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ‘മധുര മനോഹര മോഹം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പത്തനംതിട്ടയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിന്റെ നേര്‍ക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രബലമായ ഒരു നായര്‍ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇത്തരത്തിലുള്ള ഒരു തറവാട്ടില്‍ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് നര്‍മ്മത്തിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ‘തിയേറ്ററില്‍ ഫുള്‍ ചിരിയായിരുന്നു.. ഇത് കണ്ട് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ ഇപ്പോള്‍ ശെരിക്കും പേടി തോന്നുന്നുണ്ട്..’ എന്നാണ് ജില്‍ ജോയ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വളരെ ബോറടിച്ച് ഇരുന്നപ്പോള്‍ മധുര മനോഹര മോഹം കാണാമെന്ന് കരുതി..
കണ്ടു..
സത്യം പറഞ്ഞാല്‍ ഇതില്‍ ലീഡ് റോള്‍ ചെയ്ത അഭിനേതാക്കളുടെ സിനിമകള്‍ കാണാന്‍ എനിക്ക് വല്യ താല്പര്യം തോന്നാറില്ല..
പക്ഷെ, എനിക്ക് ഈ പടം നന്നായ് ഇഷ്ടപ്പെട്ടു.. ??
തിയേറ്ററില്‍ ഫുള്‍ ചിരിയായിരുന്നു..
ഇത് കണ്ട് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ചെയ്യാന്‍ ഇപ്പോള്‍ ശെരിക്കും പേടി തോന്നുന്നുണ്ട്..
It is a paisa vasool movie for me.
ഇടത്തേ അറ്റത്ത് നില്‍ക്കുന്ന അഭിനേത്രിയെ അറിയുന്നവര്‍ ഒന്ന് പറയണേ..
ഇവര്‍ക്ക് സിനിമയില്‍ ആയില്യം നാള്‍ ആണ് .
വളരെ കുറച്ച് സ്‌ക്രീന്‍ സ്‌പേസ് ഉള്ളൂവെങ്കിലും ഇവര്‍ടെ പ്രെസന്‍സ് നല്ലതായിരുന്നു..

സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, രജീഷ വിജയന്‍ ,ആര്‍ഷ ബൈജു, വിജയരാഘവന്‍, അല്‍ത്താഫ് സലിം ,ബിന്ദു പണിക്കര്‍, ബിജു സോപാനം, സുനില്‍ സുഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, സഞ്ജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

You May Also Like