Connect with us

Hi, what are you looking for?

Film News

‘ഒരു പാര്‍ട്ണര്‍ക്ക് സെക്‌സില്‍ ഉള്ള താല്‍പ്പര്യം നഷ്ടപ്പെട്ടാല്‍ മറു പാര്‍ട്ണര്‍ എന്ത് ചെയ്യണം?’ കുറിപ്പ്

ഡയറക്ട് ഒടിടി റിലീസിന് എത്തിയ മലയാള ചിത്രം അപ്പന്‍ മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. സണ്ണിവെയ്ന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. മജു സംവിധാനം ചെയ്ത അപ്പന്‍ സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് തുടരുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ജോമോന്‍ പാലക്കുടിയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മനസ്സില്‍ തോന്നിയ കുറെ ഉത്തരങ്ങളും പിന്നെ ഉത്തരങ്ങള്‍ കിട്ടാത്തതുമെന്ന് പറഞ്ഞാണ് മൂവീ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്.

കുറിപ്പ് വായിക്കാം

അപ്പന്‍ സിനിമയിലെ അവസാനത്തത്തെ ഡയലോഗ് ആബേല്‍ ഞ്ഞൂഞ്ഞിനെ ‘അപ്പാ’ എന്ന് വിളിക്കുന്നത് ആണ്. ആ വിളി എന്നില്‍ ഉളവാക്കിയ ചില ചോദ്യങ്ങ ഇതാ… മനസ്സില്‍ തോന്നിയ കുറെ ഉത്തരങ്ങളും പിന്നെ ഉത്തരങ്ങള്‍ കിട്ടാത്തതും … spoiler ആവാന്‍ chance ഇല്ലാതെ ഇല്ല…
1. ഇട്ടി ആരെയും കൂസാത്ത, എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ക്രൂരന്‍ ആണോ? അല്ല എന്ന് ഞാന്‍ പറയും.ഈ സിനിമയില്‍ ഏറ്റവും വലിയ പേടിത്തൊണ്ടന്‍ ഇട്ടി അല്ലെ? ഒരു torch-ന്റെ വെളിച്ചം കണ്ടാല്‍ പേടിക്കുന്ന. കുര്യാക്കോ-യെ കുറിച്ച് കേട്ടാല്‍ പോലും നിലവിളിക്കുന്ന അപ്പന്‍ തന്നെ ഈ സിനിമയിലെ ഏറ്റവും വലിയ പേടിതൊണ്ടന്‍
2. ടോക്‌സിക് പാരന്റിങ് -നെ കുറിച്ച് പറയുമ്പോള്‍ —അപ്പന്‍ ചത്തിട്ടു ആ വീതം കൊണ്ട് പെണ്ണുമ്പിള്ളയെയും മകനായും നോക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന മകനെ കാണാതെ പോകുന്നുണ്ടോ? അപ്പന്റെ വീതം തരപ്പെടാന്‍ വേണ്ടി വേണമെങ്കില്‍ പെണ്ണിനെ സംഘടിപ്പിച്ചു കൊടുക്കാന്‍ തയ്യാറുള്ള മക്കളെയും മരുമകളെയും പെണ്ണുമ്പിള്ളേയും നമ്മള്‍ കാണാതെ പോകുന്നുണ്ടോ?
3. പറമ്പ് സ്വന്തം അദ്ധ്വാനം ആണ് എന്ന് ഇട്ടി പറയുന്നു ഉണ്ട്. അത് ഇഷ്ടം ഉള്ള ആര്‍ക്കും എഴുതി കൊടുക്കാം എന്നാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ച അവകാശം നിര്‍ദ്ദേശിക്കുന്നത് അല്ലെ? സന്തത സഹചാരി ആയ ജോണ്‍സണും ഇത്തിള്‍ കണ്ണി തന്നെ അല്ലേ? മരിക്കാന്‍ കിടക്കുമ്പോഴും കൂടെ നില്‍ക്കുന്നത് ‘കൂട്ട് -ന്റെ ‘ രഹസ്യം ഒപ്പിക്കാന്‍ വേണ്ടി മാത്രം അല്ലെ?
4 . സ്വന്തം പറമ്പില്‍ കേറി വിലസുന്ന നാട്ടുകാരോട് പ്രതികരിക്കാന്‍ ആവാത്ത ആ മകന്റെ കൈ വശം എല്ലാ വിധ ആയുധങ്ങളും ഉണ്ട് – തുരുമ്പിച്ച അവസ്ഥയില്‍ (സിനിമയുടെ തുടങ്ങുന്നത് തന്നെ അവ കാണിച്ചു ആണ്). എന്ത് കൊണ്ട് ഞ്ഞൂഞ്ഞിന് അവയി ഒന്ന് പോലും ഒരിക്കലും ഉപയോഗിക്കാന്‍ കഴിയുന്നില്ല? നല്ലവന്‍ ആയതു കൊണ്ടു അല്ല എന്ന് സിനിമയില്‍ തന്നെ സൂചിപ്പുക്കുന്നു ഉണ്ട്. തന്റെ സ്വന്തം പറമ്പില്‍ രാത്രികാലങ്ങളില്‍ പോലും കിടന്നു നിരങ്ങുന്ന നാട്ടുകാരോട് എന്തെ പ്രതികരിക്കാന്‍ ആവാത്തത്? ‘ഞ്ഞൂഞ്ഞെ നീ പൊക്കോടാ’ എന്ന് എന്ത് പുച്ഛത്തോടെ ആണ് അവര്‍ ആവശ്യപ്പെട്ടത്! അപ്പനെ കൊന്നതിനോട് പ്രതികരിക്കാതെ ഇരുന്നത് മനസ്സില്‍ ആക്കാം … ആ പട്ടിയെ കൊന്നവരെ എന്ത് കൊണ്ട് വെറുതെ വിടുന്നു?
5 . ഇട്ടി ഏതെങ്കിലും പെണ്ണിനെ നോണ്‍-കോണ്‍സെന്റ് ഇല്ലാതെ ബന്ധപ്പെട്ടു ഉണ്ട് എന്ന് തോന്നുന്നുണ്ടോ? സിനിമയില്‍ അങ്ങിനെ ഒരു മെന്‍ഷന്‍ കാണുന്നില്ല. എന്നാല്‍ എത്ര സൗഹൃദ പരം ആയിട്ട് ആണ് പരസ്ത്രീകള്‍ ഇട്ടിയോടു ഇടപെടുന്നത് ആയി കാണിക്കുന്നത്?
6 . പ്രായം മനുഷ്യ സ്വഭാവത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ- മക്കളുടെ നിയന്ത്രണത്തില്‍ അകപ്പെട്ടു പോകും എന്ന ഭീതി യില്‍ ജീവിക്കുന്ന മാതാ പിതാക്കളുടെ പ്രശ്‌നങ്ങള്‍ ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുക ആണോ?
7 . വിവാഹത്തില്‍ ഒരു partner ക്കു sex -ല്‍ ഉള്ള താല്‍പ്പര്യം നഷ്ടപ്പെട്ടാല്‍ മറു പാര്‍ട്ണര്‍ എന്ത് ചെയ്യണം?

അതേസമയം ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ക്കൊപ്പം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഡാര്‍ക്ക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമാണിത്. വേറിട്ടൊരു ഗെറ്റപ്പിലാണ് സണ്ണി വെയ്ന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

You May Also Like