Connect with us

Hi, what are you looking for?

Film News

തൊഴേണ്ടവരെ തൊഴുതിട്ടുമുണ്ട് കെ.രാധകൃഷ്ണൻ പോസ്റ്റുമായി സിൻസി അനിൽ !!

സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം. ഇപ്പോൾ സിൻസി പങ്കവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ബഹു മന്ത്രി സഖാവ് കെ.രാധകൃഷ്ണനെക്കുറിച്ചാണ് സിൻസിയുടെ ഫേസ്ബുക് പോസ്റ്റ് കുറിപ്പ് ഇങ്ങനെ : “സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല…. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ… എന്നു വച്ച് അമ്മയോട് ബഹുമാനമില്ലാതാകോ. ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്…

ഞാനീ വെള്ളമൊന്നും കുടിക്കാറില്ല. ( തീര്‍ത്ഥജലം) ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്., ഞാനൊരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയ്യാറാവില്ല അതാണ് അതിന്‍റെ വിഷയം. എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല… നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്… ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി… ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട… എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല… ” -ബഹു മന്ത്രി സഖാവ് കെ.രാധകൃഷ്ണൻ തൊഴേണ്ടവരെ തൊഴുതിട്ടുമുണ്ട്..‼️

You May Also Like