Connect with us

Hi, what are you looking for?

Film News

‘മലയാളം ആ തീയേ നെഞ്ചോട് ചേര്‍ത്തു’ സന്തോഷം!! സംയുക്തയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു!!

പൃഥ്വിരാജ് നായകനായി എത്തിയ സിനിമ കടുവ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. സിനിമ വലിയ പ്രേക്ഷക പ്രീതി നേടുന്നതിന് ഇടെയാണ് നടി സംയുക്ത മേനോന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നത്. കടുവയില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് സംയുക്തയാണ്. അച്ചായാ.. കയ്യില്‍ ഒതുങ്ങാതെ എല്ലാം ഒടുങ്ങും എന്ന് തോന്നുമ്പോഴും , കേസ് ജയിക്കാന്‍ ഇത്രേം ഒക്കെ വേണോ എന്ന് ചോദിക്കുമ്പോഴും , ആ കണ്ണുകളിലെ തീ കെടാതെ കാത്തുസൂക്ഷിക്കുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.. എന്ന് പറഞ്ഞാണ് താരം ഈ കുറിപ്പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പൃഥ്വിരാജിനൊപ്പം നില്‍ക്കുന്ന സിനിമയിലെ ഫോട്ടോയാണ് ഈ കുറിപ്പിന് ഒപ്പം സംയുക്ത പങ്കുവെച്ചിരിക്കുന്നത്. കടന്നു പോയതിനെല്ലാം ഇപ്പുറം , ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞാല്‍ തീരാത്ത സന്തോഷം മാത്രമെന്ന് സംയുക്ത ഈ ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നു. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങള്‍ക്കാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിപ്പുറത്ത് തികഞ്ഞ സ്‌നേഹത്തോടെ, മനസ്സ് നിറഞ്ഞ ചിരിയോടെ, ചെന്നായ് കൂട്ടങ്ങളെ വിറപ്പിക്കുന്ന വീറും വാശിയും ആവാഹിച്ച ആള്‍രൂപമായ കടുവയെ കൗതുകത്തോടെ നോക്കി നിന്നുകൊണ്ട്, ഞാനുമുണ്ട് ..സ്വന്തം , എല്‍സ എന്നാണ്

ഈ കുറിപ്പ്… സംയുക്ത പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിന് അടിയില്‍ സിനിമ അടിപൊളിയാണെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടിവിലും അവസാന നിമിഷത്തെ അനിശ്ചിതത്വത്തിന് ഇടയിലും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് തീയറ്ററുകളിലേക്ക് എത്തിയ സിനിമായാണ് കടുവ.

ഷാജി കൈലാസ് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ച് എത്തുന്ന സിനിമ കൂടിയായത് കൊണ്ട് തന്നെ ഒരു മാസ് ഇടിപ്പടം പ്രതീക്ഷിച്ച് പോയ പ്രേക്ഷകരെ ഈ സിനിമ നിരാശപ്പെടുത്തിയില്ല എന്നാണ് പൊതുവെയുള്ള പ്രതികരണം, കടുവ എന്ന സിനിമ പൃഥ്വിരാജിന്റെ മാസ് സിനിമ എന്നാണ് പലരും പറയുന്നത്. അതേസമയം, സംയുക്തയുടെ കഥാപാത്രവും മികച്ചതാണെന്ന് ആരാധകര്‍ കുറിയ്ക്കുന്നു.

You May Also Like